ആശ്വാസമായി കൊവിഡ് കണക്കുകള്‍;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവ്

രോഗബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണ്;3206 കേസുകളാണ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

Update: 2022-06-28 05:21 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കൊവിഡ് കണക്കുകള്‍.ഇന്നലെ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി.11,793 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.പ്രതിദിനരോഗബാധിതരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായി.

ഇന്നലെ രോഗവ്യാപന നിരക്ക് 0.21 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 27 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 96700 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രോഗബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണ്. 3206 കേസുകളാണ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. മുംബൈയില്‍ ഇന്നലെ 1062 കേസുകളും ഡല്‍ഹിയില്‍ 628 കേസുകളും റിപോര്‍ട്ട് ചെയ്തു.



Tags:    

Similar News