രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു;അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Update: 2022-04-24 05:23 GMT

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.838 കേസുകളുടെ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായുള്ള അടിയന്തര യോഗം വിളിച്ചു. യോഗം ബുധനാഴ്ച ഓണ്‍ലൈനായാവും ചേരുക. കഴിഞ്ഞ രണ്ടാഴ്ചയായി ഡല്‍ഹിയിലും മറ്റും കൊവിഡ് കണക്ക് ഉയരുന്ന പശ്ചാലത്തിലാണ് തീരുമാനം.

നിലവില്‍ രാജ്യത്ത് 15,873 ആക്ടീവ് രോഗികളാണ് ഉള്ളത്.കൊവിഡ് മരണങ്ങളിലും വര്‍ധന ഉണ്ടായിട്ടുണ്ട്.24 മണിക്കൂറിനിടെ 44 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 5;22,193 ആയി ഉയര്‍ന്നു.1,755 പേരാണ് ഇന്നലെ രോഗ മുക്തരായത്. ഇതോടെ ആകെ രോഗ മുക്തരുടെ എണ്ണം 42519479.ഇതുവരെയായി 1,87,67,20,318 പേരാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്.

Tags:    

Similar News