കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; പാലക്കാട്ട് 73കാരി മരിച്ചു

Update: 2020-06-04 09:26 GMT

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാ(73)ണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ 11 ആയി. ഇക്കഴിഞ്ഞ മെയ് 25നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്നു പാലക്കാടെത്തിയത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. മെയ് 28ന് കടുത്ത പനി കാരണം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മീനാക്ഷി അമ്മാളുടെ ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും മരണശേഷം അയച്ച സാംപിളാണ് കൊവിഡ് പൊസീറ്റീവായത്. ഇവര്‍ക്കു നേരത്തേ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കും.


Tags:    

Similar News