രാജ്യത്ത് 20,036 പേര്‍ക്ക് കൊവിഡ്; 256 മരണം

Update: 2021-01-01 05:21 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,02,86,710 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2,54,254 ആയി.

രാജ്യം സമൂഹപ്രതിരോധത്തിലേക്ക് കടന്നതായി ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്നലെ മാത്രം 256 പേര്‍ രോഗത്തിന് കീഴടങ്ങി. ഇതുവരെ 1,48,994 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 98,83,461 പേര്‍ രോഗവിമുക്തരായി.

കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 3,509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 58 പേര്‍ മരിച്ചു. രോഗമുക്തരായവര്‍ 18,28,546. ആകെ മരിച്ചവര്‍ 49,521.

കേരളത്തില്‍ 5,216 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,376 പേര്‍ രോഗമുക്തരായി. 30 പേര്‍ മരിച്ചു. നിലവില്‍ 65,531 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.

ഡല്‍ഹില്‍ കഴിഞ്ഞ ദിവസം 574 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 888 പേര്‍ രോഗമുക്തരായി. പോസിറ്റീവ് കേസുകള്‍ ആകെ 6,25,369 ആയി. 10,536 പേര്‍ മരിച്ചു. ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 13. സജീവരോഗികള്‍ 5,511.

Tags:    

Similar News