രാജ്യത്ത് 24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് കൊവിഡ്; 1,114 മരണം; ആകെ രോഗബാധിതര്‍ 48 ലക്ഷത്തിലേക്ക്

ഇതുവരെ രാജ്യത്ത് 5.62 കോടി സാംപിള്‍ പരിശോധന നടത്തിയിതായി ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 10,71,702 സാംപിളുകള്‍ പരിശോധിച്ചു.

Update: 2020-09-13 05:23 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,114 പേര്‍ മരണമടഞ്ഞു. ഇതോടെ ആകെ രോഗികളുടെ എണ്ണം 47,54,357 ആയി. മരിച്ചവരുടെ എണ്ണം 78,586 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ചവരില്‍ 37,02,595 പേര്‍ രോഗമുക്തരായി. 9,73,175 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ രാജ്യത്ത് 5.62 കോടി സാംപിള്‍ പരിശോധന നടത്തിയിതായി ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 10,71,702 സാംപിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് മഹരാഷ്ട്രയിലാണ്. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് പിന്നില്‍ ഈ മഹാമാരിയുടെ വ്യപാനം കൂടുതല്‍ ഉണ്ടായ സംസ്ഥാനങ്ങള്‍.

മഹാരാഷ്ട്രയില്‍ പുതുതായി 22,084 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 10,37,765 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സംസ്ഥാനത്ത് 391 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 7,28,512 ആയി ഉയര്‍ന്നു. നിലവില്‍ 2,79,768 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

ആന്ധ്രാ പ്രദേശില്‍ 9,901 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,57,587 ആയി. 95,733 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതുവരെ ആന്ധ്രാപ്രദേശില്‍ 4,57,008 പേരാണ് രോഗമുക്തി നേടിയത്. 4,846 പേര്‍ക്ക് മാഹാമാരിയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ 9,140 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. 94 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,49,551 ആണ്. നിലവില്‍ 97,815 ആക്ടീവ് കേസുകളാണ് ഉള്ളത്. ചികില്‍സയിലുണ്ടായിരുന്ന 9557 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,44,556 ആയി ഉയര്‍ന്നു. 7161 പേര്‍ക്കാണ് കൊവിഡിനെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 5,495 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6,227 പേരാണ് രോഗമുക്തി നേടിയത്. 76 മരണങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. ആകെസംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,97,649 ആയി. നിലവില്‍ തമിഴ്‌നാട്ടില്‍ 47,110 ആക്ടീവ് കേസുകളാണ് ഉള്ളത്. ആകെ 4,41,649 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തി ലഭിച്ചത്. ഇതുവരെ 8,307 പേര്‍ക്കാണ് രോഗം മൂലം മരിച്ചത്.

ഡല്‍ഹിയില്‍ 4,321 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 28 മരണം റിപോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 4,715 ആയി ഉയര്‍ന്നു. 3,141 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,81,295 ആയി. 2,14,069 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്.




Tags:    

Similar News