കേരളത്തിന് ഇതുവരെ എത്ര ഡോസ് വാക്‌സിന്‍ നല്‍കി ; മൂന്നു ദിവസത്തിനുള്ളില്‍ രേഖാമുലം അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ഇതു വരെ എത്ര ഡോസ് വാക്സിന്‍ നല്‍കിയെന്നതിന്റെ കണക്കു വ്യക്തമാക്കിക്കൊണ്ട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: കേരളത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ എത്ര കൊവിഡ് പ്രതിരോധ വാക്സിന്‍ ഡോസ് നല്‍കിയെന്ന് മൂന്നു ദിവസത്തി നുള്ളില്‍ രേഖാമൂലം അറിയിക്കണമെന്നു ഹൈക്കോടതി.കേന്ദ്രത്തോടാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
കൊവിഡ് വാക്സിന്‍ കേന്ദ്രങ്ങളിലെ അമിത തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.ഇതു വരെ എത്ര ഡോസ് വാക്സിന്‍ നല്‍കിയെന്നതിന്റെ കണക്കു വ്യക്തമാക്കിക്കൊണ്ട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.