ക്രിമിനല്‍ കേസ് പ്രതികളായ 744 പോലിസുകാര്‍ക്കെതിരേ നടപടി വൈകുന്നു; പോലിസ് സേനയുടെ വിശ്വാസ്യതക്ക് കളങ്കം
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയില്‍ പോലിസ് തന്നെ പുറത്തുവിട്ട കണക്കാണിത്. ഈ കാലയളവിനുള്ളില്‍ ശിക്ഷപ്പെട്ട 18 ഉദ്യോഗസ്ഥരെയാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്
കോഴിക്കോട്: ക്രിമിനല്‍ കേസ് പ്രതികളായ 744 പോലിസുകാര്‍ക്കെതിരേ നടപടി വൈകുന്നത് സംസ്ഥാനപോലിസ് സേനയുടെ വിശ്വാസ്യതക്ക് കളങ്കമാകുന്നു. സംസ്ഥാനത്തെ പോലിസ് സേനയില്‍ 744 ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ പശ്ചാതലമുള്ളവരും കേസില്‍ പ്രതികളുമാണെന്ന് രേഖകള്‍ ചൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയില്‍ പോലിസ് തന്നെ പുറത്തുവിട്ട കണക്കാണിത്. ഈ കാലയളവിനുള്ളില്‍ ശിക്ഷപ്പെട്ട 18 ഉദ്യോഗസ്ഥരെയാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്. സംസ്ഥാനത്ത് സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്നാണ് ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും വ്യക്തമാവുന്നത്. പിരിച്ചുവിട്ടവരുടെ കണക്ക് പോലിസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പിരിച്ചുവിട്ടവരുടെ കണക്കു മാത്രമാണിത്. ഉദയകുമാര്‍ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ടു പോലിസുകാരും, അതുപോലെ പോക്‌സോ കേസില്‍ ശിക്ഷപ്പെട്ട പോലിസുകാരനുമാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്. ഗുരുതര കൃത്യവിലോപം കണ്ടെത്തിയ എസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥരെ റെയ്ഞ്ച് ഐജിമാര്‍ക്ക് പിരിച്ചുവിടാന്‍ അധികാരമുണ്ട്. ഇങ്ങനെ പിരിച്ചു വിട്ടവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ സേനയില്‍ നിന്നും പുറത്തായ ക്രിമിനലുകളുടെ എണ്ണം ഇതിലും കൂടും. നിലവില്‍ 691 പേര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്.
കോടതിയില്‍ കേസുള്ളപ്പോള്‍ വകുപ്പ് തല അന്വേഷണം അത്ര കാര്യക്ഷമമാകാറില്ല.ഇതിനകം കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലാകുന്ന പല പോലിസ് ഉദ്യോഗസ്ഥരും തിരികെ കയറുകയും നിര്‍ണായക പദവികള്‍ വഹിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വായിച്ചിരുന്നു. മുഖ്യമന്ത്രി വായിച്ച പട്ടികയില്‍ ഉള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ പോലിസുക്ര# ഇപ്പോഴും സ്‌റ്റേഷന്‍ ചുമതലയും സബ് ഡിവിഷന്‍ ചുമതലയും വഹിക്കുന്നുണ്ട്. ഉത്രക്കേസില്‍ അച്ചടക്ക നടപടി നേരിട്ട എസ്എച്ച്ഒ സുധീര്‍ ആലുവ പോലിസിലെ പ്രധാനപ്പെട്ട സ്‌റ്റേഷനിലെത്തിയത് തന്നെ ഇതിനു തെളിവാണ്. നവവധുവിന്റെ ആത്മഹത്യയില്‍ ആരോപണ നേരിടുകയാണ് ഇപ്പോള്‍ സുധീര്‍. നിരവധി പരാതികള്‍ ഉയരാറുണ്ടെങ്കിലും പോലിസുകാര്‍ക്കെതിരേ പോലിസ് തന്നെ കേസെടുക്കുന്നത് അപൂര്‍വ്വമായിട്ടാണ്. വലിയവിവാദമുണ്ടാകുമ്പോള്‍മാത്രമാണ് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കുറ്റംചുമത്തുക. കസ്റ്റഡി മരണം, പീഡനം തുടങ്ങിയ സംഭവങ്ങളിലാണ് ഇങ്ങനെ കേസ് രജിസറ്റര്‍ ചെയ്യപ്പെടാറ്. അല്ലാത്ത പക്ഷം കേസ് തേച്ചുമയ്ച്ച് കളയാറാണ്. സഹപ്രവര്‍ത്തകര്‍ക്ക് എതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ എഫ്‌ഐആര്‍ തയ്യാറാക്കാനോ മടിക്കുകന്നതു കൊണ്ടാണ് കുറ്റവാളികളായ പല പോലിസ് ഉദ്യോഗസ്ഥരും രക്ഷപ്പെടുന്നത്.