2014നുശേഷം രാഷ്ട്രീയക്കാര്‍ക്കെതിരേയുള്ള ഇ ഡി കേസില്‍ നാലിരട്ടി വര്‍ധന; പ്രതിചേര്‍ക്കപ്പെട്ടവരില്‍ 95 ശതമാനവും പ്രതിപക്ഷത്തുള്ളവര്‍
പ്രതിപക്ഷ രാഷ്ട്രീയക്കാരെ കേസില്‍ പെടുത്തി ഒതുക്കുന്നതില്‍ മുന്നിലാണ് സിബിഐ. എന്നാല്‍ പുതിയ കാലത്ത് ഈ സ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണെന്നാണ് ശ്രുതി. പുതിയ സിബിഐയാണ് ഇ ഡി എന്നാണ് ആപ്തവാക്യം.
കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ റെയ്ഡ് ചെയ്യപ്പെടുകയോ ചെയ്ത രാഷ്ട്രീയക്കാരില്‍ വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ 147 രാഷ്ട്രീയക്കാര്‍ ഇ ഡിയുടെ വലയിലായി. അതില്‍ 85 ശതമാനവും പ്രതിപക്ഷത്തുള്ളവരാണ്.
സിബിഐയെപ്പോലെ ഇ ഡിയുടെ വലയിലാകുന്ന പ്രതിപക്ഷരാഷ്ട്രീയക്കാരുടെയും അവരുടെ ബന്ധുക്കളുടെയും എണ്ണം വര്‍ധിച്ചുവരികയാണ്, പ്രത്യേകിച്ച് എന്‍ഡിഎ അധികാരത്തില്‍ വന്ന 2014 മുതല്‍.
2014 മുതല്‍ 121 പേരാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്. അതില്‍ 115 പേര്‍ പ്രതിപക്ഷത്തുള്ളവരാണ്. അതായത് 95 ശതമാനം. സിബിഐയിലുള്ളതിനേക്കാള്‍ മൂന്നിലൊന്ന് ഉദ്യോഗസ്ഥരാണ് ഇഡിയിലുള്ളത്.
2004-2014 യുപിഎ ഭരണകാലത്ത് 26 രാഷ്ട്രീയക്കാര്‍ക്കെതിരേയാണ് കേസെടുത്തത്. അതില്‍ 14 പേരാണ് പ്രതിപക്ഷത്തുണ്ടായിരുന്നവര്‍, 54 ശതമാനം. 2005ല്‍ കള്ളപ്പണം വെളുപ്പിക്കില്‍ കേസ് ശക്തമാക്കിയശേഷമാണ് ഈ മാറ്റമുണ്ടായത്.പുതിയ നിയമനുസരിച്ച് ഇഡിക്ക് അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനും അധികാരമുണ്ട്. മാത്രമല്ല, ഇഡിക്ക് നല്‍കുന്ന മൊഴി കോടതിയില്‍ തെളിവായി സ്വീകരിക്കാം.
ഇ ഡിയുടെ കടന്നുകയറ്റത്തിനെതിരേ വലിയ പ്രക്ഷോഭമാണ് പ്രതിപക്ഷ പാര്‍ലമെന്റിലുയര്‍ത്തിയത്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് ശ്രമമെന്നായിരുന്നു ആരോപണം. സര്‍ക്കാര്‍ എല്ലാ ആരോപണവും നിഷേധിച്ചു.
2014നുശേഷം വിവിധ പാര്‍ട്ടികള്‍ക്കെതിരേ ചുമത്തിയ കേസുകളുടെ എണ്ണം ഇങ്ങനെ: കോണ്‍ഗ്രസ് (24), ടിഎംസി (19), എന്‍സിപി (11), ശിവസേന (8), ഡിഎംകെ (6), ബിജെഡി (6), ആര്‍ജെഡി (5), ബിഎസ്പി (5), എസ്പി (5), ടിഡിപി (5) , എഎപി(3), ഐഎന്‍എല്‍ഡി(3), വൈഎസ്ആര്‍സിപി (3), സിപിഎം (2), എന്‍സി (2), പിഡിപി (2), ഇന്ത്യ (2), എഐഎഡിഎംകെ (1), എംഎന്‍എസ് (1), എസ്ബിഎസ്പി (1), ടിആര്‍എസ് (1).
യുപിഎ കാലത്ത് എസ് പി, ബിഎസ് പി എന്നിവര്‍ക്കെതിരേ കേസെടുത്തെങ്കിലും അവരുടെ പിന്തുണ ലഭിച്ചശേഷം അത് മന്ദഗതിയിലായി.
എന്‍ഡിഎ രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷം അന്നത്തെ കേസുകളുടെ ഗതിവേഗം അവര്‍ വര്‍ധിപ്പിച്ചു.
ഹിമാന്ത ബിശ്വാസ് ശര്‍മയാണ് ഇഡിയുടെയും സിബിഐയുടെയും അന്വഷണപരിധിയിലുളള ഒരു നേതാവ്. കേസെടുക്കുന്ന 20141-15 കാലത്ത് അദ്ദേഹം കോണ്‍ഗ്രസ്സിലായിരുന്നു. ശാരദാ ചിറ്റ് ഫണ്ട് കേസാണ് അദ്ദേഹത്തിന് വിനയായത്. ബിജെപിയിലെത്തിയ ശേഷം കേസസിന്റെ വിവരങ്ങളൊന്നുമില്ല.
നാരദ ഒളിക്കാമറ ഓപറേഷന്റെ ഭാഗമായി സുവേന്ദു അധികാരി, മുകള്‍ റോയി എന്നിവര്‍ക്കെതിരേയും കേസെടുത്തു. അധികാരിയും റോയിയും ബിജെപിയില്‍ചേര്‍ന്നതോടെ കേസ് തേഞ്ഞുമാഞ്ഞുപോയി.
ടിഡിപി എംപി വൈ എസ് ചൗധരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി 2019ല്‍ പരിശോധന നടത്തി. ബിജെപിയില്‍ ചേര്‍ന്നെങ്കിലും കുറ്റപത്രം ചുമത്തി.
ഗാന്ധികുടുംബത്തിനെതിരേയും ഇഡി കേസെടുത്തിട്ടുണ്ട്, നാഷനല്‍ ഹെരാഡ് കേസില്‍. സോണിയയെയും രാഹുലിനെയും ചോദ്യം ചെയ്യുകയും ചെയ്തു. സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയെയും ചോദ്യം ചെയ്തു .
മുന്‍ മന്ത്രി പി ചിദംബരമാണ് മറ്റൊരാള്‍. അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം കുടുങ്ങിയത് എയര്‍സെല്‍ മാക്‌സിസ് കേസിലാണ്.
2014 മുതല്‍ ഇതുവരെ ഇ ഡിയുടെ വലയില്‍ കുടുങ്ങിയ നേതാക്കളില്‍ പ്രധാനികള്‍ ഇവരാണ്: ഗലി ജനാര്‍ദ്ദന്‍ റെഡ്ഡി(ബിജെപി), സോണിയാഗാന്ധി(കോണ്‍ഗ്രസ്), അഭിഷേക് ബാനര്‍ജി(ടിഎംസി), ശരത് പവാര്‍(എന്‍സിപി), സഞ്ജയ് റാവത്ത്(ശിവസേന), ദയാനിധി അഴഗിരി(ഡിഎംകെ), ജിതു പട്‌നായിക്(ബിജെഡി), ലാലു യാദവ്(ആര്‍ജെഡി), മായാവതി(ബിഎസ്പി), അഖിലേഷ് യാദവ്(എസ്പി), വൈഎസ് ചൗധരി(ടിഡിപി), സത്യേന്ദര്‍ ജെയിന്‍(എഎപി), ഓം പ്രകാശ് ചൗട്ടാല(ഐഎന്‍എല്‍ഡി), വൈഎസ്ആര്‍സിപി(വൈഎസ്ജഗന്‍ മോഹന്‍ റെഡ്ഢി).
2004- 2014കാലത്ത് യുപിഎ കാലത്ത് കുടുങ്ങിയ നേതാക്കള്‍: സുരേഷ് കല്‍മാഡി(കോണ്‍ഗ്രസ്), സുദീപ് ബന്ധോപാധ്യായ(ടിഎംസി), ബി എസ് യെദ്യൂരപ്പ(ബിജെപി), ബാബു സിങ് കുശ്വാഹ(ബിഎസ്പി), ദിലീപ് റെ(ബിജെഡി), വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഢി(വൈഎസ്ആര്‍സിപി), ദയാനിധി മാരന്‍(ഡിഎംകെ).
അവലംബം: ഇന്ത്യന്‍ എക്‌സ്പ്രസ്