പ്രണയക്കുരുക്കില്‍ പ്ലസ്ടുകാരിക്ക് കൂട്ട പീഡനം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും
കുറ്റിയാടി ചെറുപുഴ പാലത്തില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കണ്ടതായി നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ കണ്ടെത്തി വിശദമായ കൗണ്‍സലിങ്ങ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
കോഴിക്കോട്: പ്രണയക്കുരുക്കില്‍ അകപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍ക്കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും. കുറ്റിയാടിയിലാണ് പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. പീഡനത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യാനായി പുറപ്പെട്ട പെണ്‍കുട്ടിയെ കുറ്റിയാടി പുഴയുടെ പാലത്തില്‍ വച്ച് പോലിസ് രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ സംഭവം ചുരുളഴിയില്ലായിരുന്നു. പെണ്‍കുട്ടിയുടേത് കേവല ആത്മഹത്യ മാത്രമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുമായിരുന്നു. പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ ദുരുപയോഗിച്ചിട്ടുണ്ടോ എന്നതടക്കം വിശദമായി അന്വേഷിണം നടക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. മാനസിക സമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യാനിറങ്ങിയ പെണ്‍കുട്ടിയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നതും പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചതും പോലിസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു.
കുറ്റിയാടി ചെറുപുഴ പാലത്തില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കണ്ടതായി നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ കണ്ടെത്തി വിശദമായ കൗണ്‍സലിങ്ങ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്നാണ് പ്രതികളായ മൊയിലോത്തറ തെക്കേ പറമ്പത്ത് സായൂജ്(24),അടുക്കത്ത് പാറച്ചാലില്‍ ഷിബു (34),ആക്കല്‍ പാലോളി അക്ഷയ്( 22), മൊയിലോത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ (22) എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ 4 പ്രതികളെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവരെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യുമെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു. പീഡനത്തെ തുടര്‍ന്നു മനോനില തകരാറിലായ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. കടുത്ത മാനസ്സികാഘാതത്തിന് കീഴ്‌പ്പെട്ടതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി ഇപ്പോള്‍േ രേഖപ്പെടുത്താന്‍ സാധിക്കില്ല. ്തിനാല്‍ വിശദമായ മൊഴി രേഖപ്പെടുത്താന്‍ പോലിസ് ഇപ്പോള്‍ ശ്രമിക്കുന്നില്ല. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണു പോലിസ്. ഒക്ടോബര്‍ 19നു വൈകിട്ട് 6 മണിയോടെ ചെറുപുഴ പാലത്തില്‍ കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. പുഴയിലേക്ക് ചാടാനുള്ള ശ്രമം കണ്ട നാട്ടുകാര്‍ കുട്ടിയെ തടഞ്ഞുവച്ച് പോലിസിനെ വിവരമറിയിച്ചു. ഉടന്‍ കുറ്റിയാടി പോലിസ് സംഘം പുഴയോരത്ത് എത്തുകയും പെണ്‍കുട്ടിയെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. സ്‌റ്റേഷനില്‍ വനിതാ പോലിസുകാര്‍ നല്‍കിയ കൗണ്‍സലിങ്ങിനിടെയാണു പെണ്‍കുട്ടി പീഡന സംഭവം വെളിപ്പെടുത്തിയത്.
പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്കു ഒന്നാം പ്രതി മൊയിലോത്തറ തെക്കേ പറമ്പത്ത് സായൂജു(24)മായി നേരത്തെ പരിചയത്തിലായിരുന്നു. ഏറെ നാളായി സായൂജ് പെണ്‍കുട്ടിയോട് അടുപ്പവും പ്രണയവും കാണിച്ചിരുന്നു. കഴിഞ്ഞ മൂന്നാം തിയ്യതി സായൂജ് കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ജാനകിക്കാട്ടില്‍ പെണ്‍കുട്ടിയെയും കൊണ്ട് പോയി. ഇരുവരും സംസാരിച്ചിരുന്നതിനിടെ സുഹൃത്തുക്കളായ അടുക്കത്ത് പാറച്ചാലില്‍ ഷിബു (34), ആക്കല്‍ പാലോളി അക്ഷയ്( 22), മൊയിലോത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ (22) എന്നിവരും ജാനകിക്കാട്ടിലെത്തി. സുഹൃത്തുക്കളെ പെണ്‍കുട്ടിക്കു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. പിന്നീട് ഇവര്‍ ലഹരിമരുന്നു കലര്‍ത്തിയ ശീതള പാനീയം പെണ്‍കുട്ടിക്ക് നല്‍കുകയായിരുന്നു. ലഹരികലര്‍ന്ന പാനീയം കുടിപ്പിച്ച ശേഷമാണു തന്നെ നാലുപേരും ചേര്‍ന്ന് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. അതിനു ശേഷം ഇവര്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പിന്നീട് സംഭവം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയപ്പാടിലായ പെണ്‍കുട്ടി പീഡന വിവരം ആരോടും പറഞ്ഞില്ല. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്നു പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീടു വിട്ട് ഇറങ്ങുകയായിരുന്നു. ആത്മഹത്യ ചെയ്യാനാണു കുറ്റിയാടി പുഴയോരത്ത് എത്തിയത്. എന്നാല്‍ സംശയാസ്പദമായി കണ്ടതോടെ നാട്ടുകാര്‍ പോലിസിനെ വിവരമറിയിച്ചതോടെ ആത്മഹത്യ ശ്രമം നടന്നില്ല. റൂറല്‍ എസ്പി എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തിലാണ് പിന്നീടുള്ള അന്വേഷണങ്ങള്‍ മുന്നോട്ടുപോയത്. നാലുമണിക്കൂറിനുള്ളില്‍ നാലുപ്രതികളെയും പോലിസ് പിടികൂടി ചോദ്യം ചെയ്യുകയും അവരില്‍ നിന്ന ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്ത്ത്. തൊട്ടില്‍പ്പാലം സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം നടന്നതെങ്കിലും കുറ്റിയാടിയില്‍ തന്നെ കേസെടുക്കാന്‍ എസ്പി നിര്‍ദേശച്ചത് കുട്ടിയുടെ മാനസിക നില കൂടി പരിഗണിച്ചാണ്. വിവരമറിഞ്ഞ ദിവസം രാത്രിതന്നെ കുറ്റിയാടി പൊലീസില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. പിന്നീട് തൊട്ടില്‍പാലം പോലിസ് രാത്രിതന്നെ പ്രതികളെ പിടികൂടി ജാനകി കാട്ടിലെത്തിച്ചു തെളിവെടുപ്പും നടത്തി. വൈകിട്ട് 6നു പെണ്‍കുട്ടിയെ സ്‌റ്റേഷനിലെത്തിച്ച പോലിസിനു രാത്രി 10 മണിയോടെ നാലു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് വലിയ പ്രശംസക്ക് കാരണമായി. ആത്മഹത്യാ ശ്രമം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിലായിരുന്നുവെങ്കില്‍ ക്രൂരമായ പീഡനത്തിന്റെ കഥ ഒരു പക്ഷെ പുറം ലോകമറിയാതെ പോകുമായിരുന്നു. പ്രകൃതി ദുരന്തത്തിന്റെ ഭാഗമായ മുഅങങിമരണമായോ ആത്മഹത്യയായോ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുമായിരുന്നൊള്ളു. പോസ്റ്റ് മോര്‍ട്ടം നടത്തുകയാണെങ്കില്‍ പോലും പീഡനം നടന്നതായി തെളിയുമെന്നല്ലാതെ പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിക്കുമായിരുന്നില്ല. കൗമാരക്കാരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയി ലഹരിക്ക് അടിപ്പെടുത്തി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ തുടര്‍ കഥയായിരിക്കുകയാണ്. ഈയിടെയാണ് കോട്ടയത്തുനിന്നുള്ള യുവതിയെ കോഴിക്കോടെത്തിച്ച് കൂട്ടമായി പീഡിപ്പിച്ചത്. പാര്‍ട്ടി ഡ്രഗ്ഗുകള്‍ എന്ന പേരിലുള്ള ലഹരിമരുന്നുകളാണ് പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഇത്തരക്കാര്‍ നല്‍കുന്നത്. ഇത്തരം മരുന്ന കുടിച്ചാല്‍ ബോധക്കേട് വരില്ലെങ്കിലും സ്വാഭാവികമായി പ്രതികരിക്കാനുള്ള ശേഷി അവര്‍ക്ക് നഷ്ടമാകുകയാണ് ചെയ്യുക. പിന്നീട് ഒന്നു ഉറങ്ങി ഉണരുമ്പോഴാണ് സംഭവിച്ചതിന്റെ ഗൗരവത്തെ കുറിച്ച് കുട്ടികള്‍ ബോധവാന്മാരാകൂ. ഇത്തരം അനുഭവങ്ങളുണ്ടായ കുട്ടികള്‍ മാനഹാനി ഭയന്ന് സംഭവം പുറത്ത് പറായാതിരിക്കാറാണ്.
പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കുന്നു; കഴിഞ്ഞവര്‍ഷം മാത്രം 3017
കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 2000 പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്എന്നാണ് ക്രൈ റെക്ോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുക. ഈ വര്‍ഷം ഓഗസ്റ്റ് വരെ 2177 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020ല്‍ കേരളത്തില്‍ 3017 പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്നൂറിലേറെ കുട്ടികളാണു വിവിധ കാരണങ്ങളാല്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ലോക്ഡൗണ്‍ കാലത്ത് മാത്രം 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇവയിലധികവും പുറത്ത് പറയാനാവാത്ത കാരണങ്ങളാലാണ്. പഠനം വീട്ടിലെ സമ്മര്‍ദ്ദം എന്നിവ മൂലമുളഅള ആത്മഹത്യകളുടെ എണ്ണവും വര്‍ദ്ദിച്ചിട്ടുണ്ട്. കുട്ടികളിലെ മാനസിക സമ്മര്‍ദം അകറ്റാനും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കാനുമായി പോലിസിന്റെ 'ചിരി' ഹെല്‍പ്‌ലൈന്‍ പദ്ധതി നിലവിലുണ്ട്. കുട്ടികളുടെ പ്രശ്‌നം വളരെ സൗഹാര്‍ദപരമായി കൈകാര്യം ചെയ്യാന്‍ ചിരി പദ്ധതിയിലൂടെ സാധിക്കും. ശിശു സൗഹൃദ പോലിസ്, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിരി ഹെല്‍പ് ഡെസ്‌കില്‍ വിളിച്ചു കുട്ടികള്‍ക്ക് അവരുടെ എന്തു പ്രശ്‌നങ്ങളും പങ്കുവെയ്ക്കാവുന്നതാണ്. ഗാര്‍ഹിതക സ്‌കൂള്‍ അന്തരീക്ഷങ്ങളില്‍ ഉണ്ടാകുന്ന അസ്വാഭാവികമായ എന്തും ചിരിയില്‍ വിളിച്ച് അറിയിക്കാം. ചിരിയിലേക്കു വിളിക്കേണ്ട നമ്പര്‍: 9497 900 200 എന്നാണ്.