സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്ത് വരുന്നു
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിച്ചു.
ഒളിവില്‍ പോയിരിക്കുന്ന സന്ദീപ് നായര്‍ ബിജെപിയുടെ അനുഭാവിയും പ്രവര്‍ത്തകനുമാണ് എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. ഫേസ് ബുക്ക് പ്രൊഫൈലില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളും കമന്റുകളും വെളിവാക്കുന്നത് കൃത്യമായ രാഷ്ട്രീയ ബന്ധങ്ങളാണ്. ബിജെപി മുതിര്‍ന്ന നേതാവും മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരനുമായി നില്ക്കുന്ന ചിത്രം സന്ദീപ് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകളും നിരവധി സന്ദീപിന്റെ പ്രൊഫൈലില്‍ ഉണ്ട്.
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിച്ചു.
സന്ദീപ് നായര്‍ രണ്ട് ദിവസം മുന്‍പ് വീട്ടില്‍ നിന്നും പോയതാണെന്നും അതിനു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് സൗമ്യ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
2019 ഡിസംബറില്‍ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തിരുന്നു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്പീക്കര്‍ ശ്രീരാമാകൃഷ്ണന്റെ വിശദീകരണം.
സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനിടേയാണ് സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്ത് വന്നത്. താന്‍ ബിജെപി പ്രവര്ത്തകന് തന്നേയാണെന്ന സന്ദീപ് നായരുടെ എഫ്ബി കമ്മന്റിന്റെ സ്ക്രീന്‍ ഷോട്ടും പുറത്ത് വന്നിട്ടുണ്ട്.