മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍
മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ കരകളില്‍ വസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും. ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാംപുകളിലേക്ക് മാറണമെന്നും അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍.മണിമലയാറില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതായി കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട കല്ലൂപ്പാറ സ്റ്റേഷനില്‍ രേഖപ്പെടുത്തിയരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മണിമലയാറില്‍ പ്രളയ സാത്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അച്ചന്‍ കോവിലാറിലും പ്രളയ സാധ്യതയുണ്ട്.കേന്ദ്ര ജലകമ്മീഷന്റെതുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതായി രേഖപെടുത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അച്ചന്‍ കോവിലാറിലും പ്രളയസാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ കരകളില്‍ വസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും. ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാംപുകളിലേക്ക് മാറണമെന്നും അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്.ചെല്ലാനം അടക്കമുളള തീരദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കടലാക്രമണം രൂക്ഷമായ തുടരുകയാണ്.നിരവധി വീടുകളാണ് സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണം മൂലം തകര്‍ന്നിരിക്കുന്നത്.ഓഖി ദുരന്തസമയത്തുണ്ടായതിനേക്കാള്‍ രൂക്ഷമാണ് തീരദേശങ്ങളിലെ നിലവിലെ സ്ഥിതിയെന്ന് പ്രദേശവാസികള്‍ പറയുന്നു.ആലപ്പുഴ കുട്ടനാടിലും രൂക്ഷമാ വെള്ളക്കെട്ടാണ് നേരിടുന്നത്.സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ അടക്കം കാറ്റില്‍ മരം കടപുഴകി വീണും നിരവധി വീടുകള്‍ നശിച്ചു. വന്‍ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്.