മഴക്കെടുതി: എറണാകളം ജില്ലയില്‍ 18 കോടിയുടെ കൃഷി നാശം
വിവിധ ഇടങ്ങളിലായി 1012.08 ഹെക്ടറിലെ കൃഷിയാണ് ശക്തമായ മഴയിലും കാറ്റിലും വെളളം കയറിയും നശിച്ചത്
കൊച്ചി: മഴക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ 18.07 കോടി രൂപയുടെ കൃഷി നശിച്ചു. വിവിധ ഇടങ്ങളിലായി 1012.08 ഹെക്ടറിലെ കൃഷിയാണ് ശക്തമായ മഴയിലും കാറ്റിലും വെളളം കയറിയും നശിച്ചത്.
വിവിധ കൃഷിഭവനുകള്‍ തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരങ്ങളാണിത്. ആഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് ദിവസത്തിനിടെയാണ് 18,07,56,165 രൂപയുടെ കൃഷി നാശം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലാണ് കൂടുതല്‍ കൃഷി നശിച്ചത്. ഇവിടെ 604.89 ഹെക്ടര്‍ ഭൂമിയിലാണ് മഴ നാശം വിതച്ചത്. പെരുമ്പാവൂരില്‍ 112.21 ഹെക്ടറിലും നാശം സംഭവിച്ചിട്ടുണ്ട്.പ്രകൃതിക്ഷോഭം ഏറ്റവുമധികം ബാധിച്ചത് വാഴകൃഷിയെ ആണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമേ പച്ചക്കറി, റബ്ബര്‍, നെല്ല് തുടങ്ങിയ കൃഷികള്‍ക്കും പലയിടത്തും നാശമുണ്ടായിട്ടുണ്ട്.