കൊച്ചിയിലെ ഗതാഗതകുരുക്കിന് പൊതുമരാമത്ത് വകുപ്പ് ഉത്തരവാദിയല്ല: മന്ത്രി ജി സുധാകരന്‍
റോഡുകളുടെ അവസ്ഥ പൊതുവേ മോശമല്ല.കുറച്ച് സ്ഥലം മോശമാണ്.മൊത്തം മോശമാണെന്ന് മാധ്യമങ്ങള്‍ എഴുതിപിടിപ്പിക്കുന്നതാണ്.എറണാകുളത്ത് എല്ലാക്കാലത്തും ഗതാഗതകുരുക്കാണ്.മെട്രോ വന്നിട്ടും ഇവിടെ തിരക്ക് കൂടിയിട്ടേയുള്ളു കുറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ഗതാഗത പരിഷ്‌കാരമാണ് വേണ്ടത്.അതില്‍ പിഡബ്ല്യുഡിക്ക് ഒരു കാര്യവുമില്ല.അത് റോഡ് സേഫ്റ്റി അതോരിറ്റിയാണ് നടപ്പാക്കേണ്ടത്.
കൊച്ചി: കൊച്ചിയിലെ രൂക്ഷമായ ഗതാഗതകുരുക്കിന് പൊതുമരാമത്ത് വകുപ്പല്ല ഉത്തവാദിയെന്ന് മന്ത്രി ജി സുധാകരന്‍.കൊച്ചിയിലെ തകര്‍ന്ന റോഡുകളുടെ സ്ഥിതി വിലയിരുത്താന്‍ എത്തിയ മന്ത്രി ജി സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.റോഡുകളുടെ അവസ്ഥ പൊതുവേ മോശമല്ല.കുറച്ച് സ്ഥലം മോശമാണ്.മൊത്തം മോശമാണെന്ന് മാധ്യമങ്ങള്‍ എഴുതിപിടിപ്പിക്കുന്നതാണ്.എറണാകുളത്ത് എല്ലാക്കാലത്തും ഗതാഗതകുരുക്കാണ്.മെട്രോ വന്നിട്ടും ഇവിടെ തിരക്ക് കൂടിയിട്ടേയുള്ളു കുറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ഗതാഗത പരിഷ്‌കാരമാണ് വേണ്ടത്.അതില്‍ പിഡബ്ല്യുഡിക്ക് ഒരു കാര്യവുമില്ല.അത് റോഡ് സേഫ്റ്റി അതോരിറ്റിയാണ് നടപ്പാക്കേണ്ടത്.കമ്മീഷണര്‍ അടക്കമുള്ള പോലിസുകാര്‍ റോഡു നന്നാക്കാന്‍ ഇറങ്ങിയത് സംബന്ധിച്ച ചോദ്യത്തിന് കമ്മീഷണര്‍ റോഡ് നന്നാക്കാന്‍ ഇറങ്ങിയെന്ന് വെച്ച് എന്താണ് സംഭവിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അതൊന്നും വാര്‍ത്തയല്ല.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുകളിലല്ല കമ്മീഷണറെന്നും മന്ത്രി പറഞ്ഞു.
ഗതാഗത സംവിധാനം മികച്ചതാക്കേണ്ടതിന്റെ ഉത്തരവാദിത്വം ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കുമാണെന്നും മന്ത്രി പറഞ്ഞു.ഒരോ നഗരത്തിലും ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുണ്ട്,റോഡ് സേഫ്റ്റി അതോരിറ്റിയുടെ ജില്ലാ കമ്മിറ്റിയുണ്ട് അവര്‍ യോഗം ചേര്‍ന്ന് ഗതാഗതം ശാസ്ത്രീയമായി തീരൂമാനിക്കണമെന്നും മന്ത്രി പറഞ്ഞു.ഇത് പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.ഫ്‌ളൈ ഓവര്‍ നിര്‍മിക്കുമ്പോള്‍ ലോകത്തൊരിടത്തം സ്മൂത്തായിട്ടുള്ള റോഡ് നിര്‍മിച്ച് നല്‍കാന്‍ കഴിയില്ല.ഇരുവശവും റഫ് ആയി ഇടണമെന്നാണ്.അല്ലെങ്കില്‍ പ്രശ്‌നമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.രണ്ടു മേല്‍പാലങ്ങളുടെ നിര്‍മാണമാണ് എറണാകുളത്ത് നടക്കുന്നത്. വൈറ്റിലയും കുണ്ടന്നൂരും. ഈ പാലം നിര്‍മാണം നടക്കുന്നതിന് മുമ്പ് എറണാകുളത്ത് ഒരു ഗതഗാതസ്തംഭനവും ഇല്ലായിരുന്നല്ലോ അല്ലേയെന്നും മന്ത്രി പരിഹാസത്തോടെ ചോദിച്ചു.കൊച്ചി മെട്രെയുടെ നിര്‍മാണ സമയത്ത് എത്രമണിക്കൂറാണ് വാഹനങ്ങള്‍ വഴിയില്‍ കിടന്നുകൊണ്ടിരുന്നത്.ഇതൊക്കെ സ്വാഭാവികമാണ്. ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ചിലയാളുകള്‍ ഇറങ്ങിപുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ അതിനെ പ്രോല്‍സാഹിപ്പിക്കരുത്.ഇത്രയും തിരക്കുള്ള റോഡില്‍ രണ്ടും മേല്‍പാലം നിര്‍മിക്കുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാകും.ഇത് പരിഹരിക്കാന്‍ മഴയത്തും അതിവേഗം ജോലികള്‍ നടത്തുകയാണ്.മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതിന് മുമ്പായി ഇരു വശങ്ങളിലുമുള്ള റോഡുകള്‍ ക്ലിയറാക്കിയതിനു ശേഷമാണ് ജോലികള്‍ ആരംഭിച്ചത്.പാലാരിവട്ടം പാലം പോലെയല്ല വൈറ്റില,കുണ്ടന്നൂര്‍ മേല്‍പാലം നിര്‍മിക്കുന്നത്.പാലാരിവട്ടം പാലം പോലെയാക്കാന്‍ ചിലര്‍ ശ്രമിച്ചു.അതിന്റെ ഭാഗമായി ചെന്നൈ ഐ ഐ ടിയെ തങ്ങള്‍ക്ക് വിളിക്കേണ്ടിവന്നു. അതിന് 25 ലക്ഷം കൂടി കൂടുതല്‍ മുടക്കേണ്ടിയും വന്നു.എങ്കിലും എല്ലാം കൃത്യമാണെന്ന് ബോധ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.പാലത്തിന്റെ അപ്രോച്ച്് റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെയല്ല.ദേശിയ പാത അതോരിറ്റിയുടേതാണ്. പലതരം റോഡുകളാണ് ഇവിടുള്ളത്.ഫ്‌ളൈ ഓവറുകള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യമാണ്.മേല്‍പാലം നിര്‍മാണത്തിന് 200 കോടി സംസ്ഥാന ഖജനാവാണ് മുടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പണം തന്നിട്ടില്ല.കേന്ദ്രത്തിനോട് ഏറ്റെടുക്കാന്‍ പറഞ്ഞിട്ട് അവര്‍ തയാറല്ല.കാരണം.തങ്ങള്‍ നിര്‍മിച്ചോളാണെന്ന് കഴിഞ്ഞ സര്‍ക്കാര്‍ സ്വയം പറയുകയായിരുന്നു.45 റോഡുകള്‍ പൂര്‍ണമായുംതകര്‍ന്നുകിടക്കുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് തകര്‍ന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഇത് നന്നാക്കുകയാണ്. മഴയത്ത് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു.എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.അടുത്ത മാര്‍ച്ചോടെ വൈറ്റില,കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.കേരളത്തിലെ റോഡുകള്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ഉന്നത നിലവാരത്തിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.തകര്‍ന്ന കിടക്കുന്ന ഭാഗങ്ങള്‍ നന്നാക്കാന്‍ മഴ മാറികിട്ടണം. അറ്റകുറ്റപണി നടത്താന്‍ ഫണ്ടിന്റെ പ്രശ്‌നമില്ലെന്നും മന്ത്രി പറഞ്ഞു.കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഇപ്പോള്‍ ഏഴു കോടി അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.റോഡ് നന്നാക്കാതെ ടോള്‍ പിരിക്കുന്നത് ശരിയാണോയെന്ന ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ടോളും പിരിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.കേന്ദ്രസര്‍ക്കാരാണ് അത് ചെയ്യുന്നത് അവരോട് ചോദിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എല്ലാ ടോളിനും സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്നും തങ്ങള്‍ പിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.