ഗോ ഫസ്റ്റ് കൊച്ചി- അബുദാബി ഫ് ളൈറ്റ് സര്‍വ്വീസിന് തുടക്കം
കൊച്ചിയില്‍ നിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാത്തെ രാജ്യാന്തര സര്‍വ്വീസാണിത് .ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ട് ഫ് ളൈറ്റുകള്‍ ഉണ്ടാകും.കൊച്ചി-അബുദാബി സര്‍വ്വീസ് ചൊവ്വ, വെള്ളി,ഞായര്‍ ദിവസങ്ങളിലും അബുദാബി-കൊച്ചി സര്‍വ്വീസ് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലുമാണ് ഉണ്ടാവുക
കൊച്ചി: ഗോ ഫസ്റ്റ് കൊച്ചി-അബുദാബി ഫ് ളൈറ്റ് സര്‍വ്വീസിന് തുടക്കമായി. കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് സര്‍വ്വീസ് ഉദ്ഘടനം ചെയ്തു. കൊച്ചിയില്‍ നിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാത്തെ രാജ്യാന്തര സര്‍വ്വീസാണിത് .ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ട് ഫ് ളൈറ്റുകള്‍ ഉണ്ടാകും.കൊച്ചി-അബുദാബി സര്‍വ്വീസ് ചൊവ്വ, വെള്ളി,ഞായര്‍ ദിവസങ്ങളിലും അബുദാബി-കൊച്ചി സര്‍വ്വീസ് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലുമാണ് ഉണ്ടാവുക .
വിമാന കമ്പനികള്‍ക്ക് സിയാലിന്മേലുള്ള വിശ്വാസമാണ് ഓരോ പുതിയ സര്‍വീസും സൂചിപ്പക്കുന്നതെന്ന് സിയാല്‍ എം ഡി സുഹാസ് പറഞ്ഞു . കൊച്ചിയെ ദിക്ഷിണ ഇന്ത്യയിലെ വിമാന സര്‍വ്വീസ് ഹബ് ആക്കാന്‍ ഇത് കരുത്ത് പകരും എന്നാണ് പ്രതീക്ഷയെന്ന് സുഹാസ് കൂട്ടിച്ചേര്‍ത്തു. വരും കാലങ്ങളില്‍ കൊച്ചിയില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗോ ഫസ്റ്റ് എന്ന് കൊച്ചി ഓപ്പറേഷന്‍സ് മാനേജര്‍ മുരളി ദാസ് മേനോന് അറിയിച്ചു.
കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് 45 സര്‍വ്വീസുകളാണ് നിലവിലുള്ളത്. ഇത്തിഹാദ്, എയര്‍ അറേബ്യ അബുദാബി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ നടത്തുന്ന സര്‍വ്വീസുകളുണ്ട് പുറമെയാണ് ഗോ ഫസ്റ്റ്റ്റിന്റെ പുതിയ ത്രിവാര സര്‍വ്വീസ് .കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കും മസ്ക്കറ്റിലേക്കും ഈയിടെ ഗോ ഫസ്റ്റ് നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപിച്ചിരുന്നു.