സൗദിയിലേക്ക് വിമാന സര്‍വീസ്: ഉചിതമായ സമയത്ത് പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രാലയം
കൊവിഡിന്റെ പശ്ചാതലത്തില്‍ സൗദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ എല്ലാ മേഖലകളും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.
റിയാദ്: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാതലത്തില്‍ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്ന കാര്യം ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രാലയം. ബന്ധപ്പെട്ട വകുപ്പുകളും വിദഗ്ധരും ഇക്കാര്യം വിശദമായി പരിശോധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു.
പൗരന്‍മാരുടെ ആരോഗ്യ സുരക്ഷക്കായിരിക്കും മുന്‍ഗണന നല്‍കുക. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുക.
കൊവിഡിന്റെ പശ്ചാതലത്തില്‍ സൗദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ എല്ലാ മേഖലകളും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.