കൊച്ചിയില്‍ വീട് കുത്തിത്തുറന്ന് രണ്ടരലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍
രാജസ്ഥാന്‍,അജ്മീര്‍ സ്വദേശി ബല്‍ജിത് ബാഗാസി(19)യെ യാണ് എറണാകുളം കടവന്ത്ര പോലിസ് സംഘം അറസ്റ്റ് ചെയ്ത് ചെയ്തത്.എറണാകുളം എളംകുളം സഹോദരന്‍ അയ്യപ്പന്‍ റോഡിലെ വീട്ടില്‍ നിന്നാണ് 2,85000 രൂപയുടെ സ്വര്‍ണാഭരണങ്ങളും വിവിധ ബാങ്ക് ഫിക്‌സഡ് ഡെപോസിറ്റ് രസീതുകളും പ്രതി മോഷ്ടിച്ചത്
കൊച്ചി: കൊച്ചി നഗരമധ്യത്തിലെ വീട് കുത്തിത്തുറന്ന് രണ്ടരലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച രാജസ്ഥാന്‍ സ്വദേശി പിടിയില്‍. രാജസ്ഥാന്‍,അജ്മീര്‍ സ്വദേശി ബല്‍ജിത് ബാഗാസി(19)യെ യാണ് എറണാകുളം കടവന്ത്ര പോലിസ് സംഘം അറസ്റ്റ് ചെയ്ത് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം എളംകുളം സഹോദരന്‍ അയ്യപ്പന്‍ റോഡിലെ വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചു അകത്തു കയറിയ ഇയാള്‍ അലമാര തകര്‍ത്തു 2,85000 രൂപയുടെ സ്വര്‍ണാഭരണങ്ങളും വിവിധ ബാങ്ക് ഫിക്‌സഡ് ഡെപോസിറ്റ് രസീതുകളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
തവീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ചു നടത്തിയ അനേഷണത്തിലാണ് പ്രതി പോലിസിന്റെ പിടിയിലായത്്. കഴിഞ്ഞ ദിവസം ജിസിഡിഎ ഗസ്റ്റ് ഹൗസില്‍ നടന്ന മോഷണ ശ്രമത്തിനു പിന്നിലും ഇയാളാണെന്നും ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായി പോലിസ് പറഞ്ഞു. പ്രതിയുടെ കൂട്ടാളിയും രാജസ്ഥാന്‍ അജ്മീര്‍ സ്വദേശിയുമായ ദീപക് ബഗാഡിയക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നു വരികയാണെന്നും പോലിസ് പറഞ്ഞു.നാടോടി സംഘത്തില്‍ അംഗങ്ങളായി പല സ്ഥലങ്ങളില്‍ സഞ്ചരിച്ചു മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതിയെന്നും പോലിസ് പറഞ്ഞു.