കെഎസ്ആര്‍ടിസിയില്‍ വീണ്ടും കുട്ടപിരിച്ചുവിടല്‍; എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

പി എസ് സി റാങ്ക് ലിസ്റ്റില്‍പെട്ടവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.ഈ മാസം 30 നകം ഇവരെ പിരിച്ചു വിടണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.നേരത്തെ എം പാനല്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാനും ഹൈക്കടോതി ഉത്തരവിട്ടിരുന്നു

Update: 2019-06-11 06:10 GMT

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വീണ്ടും എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. എം പാനല്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന ഉത്തരവിനു പിന്നാലെ എം പാനല്‍ പെയിന്റര്‍മാരെയും പിരിച്ചു വിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പി എസ് സി റാങ്ക് ലിസ്റ്റില്‍പെട്ടവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.ഈ മാസം 30 നകം ഇവരെ പിരിച്ചു വിടണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേചേഞ്ചിലുടെ ജോലിയില്‍ ചേര്‍ന്ന് 180 ദിവസത്തിലധികം ജോലിയെടുത്തവരെ ഇനി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.നേരത്തെ പി എസ് സി റാങ്ക് ലിസറ്റില്‍പെട്ടവര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതിയുടെ മുന്‍ ഉത്തരവു പ്രകാരം 3851 താല്‍ക്കാലിക കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചു വിട്ടിരുന്നു. ഇതിനു ശേഷം പി എസ് സിയുടെ ഡ്രൈവര്‍മാരുടെ ലിസ്റ്റിലുണ്ടായിരുന്നവര്‍ നല്‍കിയിരുന്ന ഹരജിയെ തുടര്‍ന്ന് എം പാനല്‍ ഡ്രൈവര്‍മാരായ 1565 പേരെ പിരിച്ചു വിടാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ പി എസ് സി റാങ്ക ലിസ്റ്റില്‍ നിന്നുവേണം നിയമിക്കാനെന്നും കോടതി അന്നു പുറപ്പെടുവ്വിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എം പാനല്‍ പെയിന്റര്‍മാരെയം പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Tags:    

Similar News