കണ്ണൂര്‍: കനത്ത മഴ തുടരുന്ന കണ്ണൂരിലെ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മ മരിച്ചു.കോളാരി ഷഫീനാസ് മന്‍സിലില്‍ കുഞ്ഞാമിന(51)യാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് അപകടം. കുഞ്ഞാമിനയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.