രാജ്യത്ത് 30,615 പേര്‍ക്ക് കൊവിഡ്; കേസുകളില്‍ 11 ശതമാനത്തിന്റെ വര്‍ധന
2.45 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,615 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2.45 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ മൂന്നിലൊന്ന് കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 11,776 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതുതായി 82,988 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 514 പേര് കൊവിഡ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,70,240 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 4,18,43,446 ആളുകളാണ് രാജ്യത്ത് കൊവിഡില്‍ നിന്നും മുക്തി നേടിയത്.