ഹിജാബ് ധരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനി യുകെയിലെ ഷെഫീല്‍ഡ് ഹലാം സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവ്

Update: 2022-03-26 11:24 GMT

ലണ്ടന്‍: ഇന്ത്യയിലെ ഔറംഗബാദില്‍ നിന്നുള്ള ഹിജാബ് ധരിച്ച സബഹത് ഖാന്‍, യുകെയിലെ ഷെഫീല്‍ഡ് ഹലാം സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 6,900 വോട്ടുകളില്‍ നിന്ന് 2,500ലധികം വോട്ടുകള്‍ സബഹത് ഖാന്‍ നേടി.

'ആളുകള്‍ എന്നെ ഒരു വ്യക്തിയായാണ് കണ്ടത്, ഒരു വിദ്യാര്‍ഥി നേതാവായാണ്. അവരെ പ്രതിനിധീകരിക്കാനുള്ള എന്റെ കഴിവാണ് അവര്‍ പരിഗണിച്ചത്, എന്റെ വസ്ത്രമല്ല- സബഹത് പറഞ്ഞു. സര്‍വകലാശാലയിലെ പൊതുആരോഗ്യവിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് സബഹത്.

'ഞാന്‍ ആരാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഹിജാബ് ധരിക്കുന്നവരെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും, ഞാന്‍ ഔറംഗബാദില്‍ നിന്നാണ് വരുന്നത്, പക്ഷേ എനിക്ക് എന്റെ നിലപാടുകളുണ്ട്. എന്നിട്ടും അവര്‍ എന്നെ എവിടേക്കാണ് കൊണ്ടുപോയതെന്ന് നോക്കൂ.' -അവള്‍ പറഞ്ഞു.

'ഒരു വാര്‍പ്പുമാതൃകയും എന്നെ തടഞ്ഞിട്ടില്ല, അത് ആരെയും തടയുകയുമരുത്. ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങളേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ എനിക്കുണ്ട്. അത്തരം പ്രാധാന്യമുള്ള പോയിന്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം'- 'ബാബാസാഹെബ് അംബേദ്കര്‍ മറാത്ത്വാഡ സര്‍വകലാശാലയില്‍ നിന്നാണ് സബാഹത്ത് ബിരുദം നേടിയത്.

കൊവിഡ് സമയത്ത് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഓഫിസര്‍ (ഐഎസ്ഒ) എന്ന നിലയില്‍ പല പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചതായി സബഹത്ത് പറഞ്ഞു. ലിംഗഭേദം, വംശം, മതം എന്നിവ കണക്കിലെടുക്കാതെ, എല്ലാവരും ഒരേ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും സബഹത്ത് പറഞ്ഞു. 

Tags:    

Similar News