രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 81.85 കോടി കടന്നു

Update: 2021-09-21 09:23 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 81.85 കോടി കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,46,778 ഡോസ് വാക്‌സിന്‍ നല്‍കി.

1,03,69,386 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായും 87,50,107 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,83,46,016 കൊവിഡ് മുന്നറി പോരാളികള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 1,45,66,593 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

18-44 പ്രായപരിധിയില്‍ ഉള്ള 33,12,97,757 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷനും 6,26,66, 347 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയായി. 45-59 പ്രായപരിധിയില്‍ ഉള്ള 15,20,67,152 പേര്‍ ആദ്യ ഡോസും ഇതില്‍ 7,00,70,609 പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയായി.

Tags:    

Similar News