സിദ്ദീഖ് കാപ്പനും കുടുംബവും നേരിടുന്ന അനീതി; 'പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങളുടെ കൂട്ടായ പരാജയം': റാണാ അയ്യൂബ്
ന്യൂഡല്‍ഹി: ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ നേരിടുന്ന അനീതിക്കെതിരേ വിമര്‍ശനവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. രണ്ട് വര്‍ഷമായി സിദ്ദീഖ് കാപ്പനും കുടുംബവും നേരിടുന്ന അനീതി പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങളുടെ കൂട്ടായ പരാജയമാണെന്ന് റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
'കഴിഞ്ഞ രണ്ട് വര്‍ഷമായി സാധ്യമായ എല്ലാ വേദികളിലും, ഞങ്ങളില്‍ ചിലര്‍ സിദ്ദിഖ് കാപ്പനുവേണ്ടി സ്ഥിരമായി സംസാരിച്ചു. റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു കഥയുടെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം തടവില്‍ കഴിയുന്നതിലും അദ്ദേഹത്തോടും കുടുംബത്തോടുമുള്ള അനീതിയും പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങളുടെ കൂട്ടായ പരാജയമാണ്'. റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
In the last two years, at every possible platform, a few of us have consistently spoken for Siddique Kappan. He was arrested & jailed for a story he did not report. His incarceration the last two years, the injustice to him and his family is our collective failure as journalists.
— Rana Ayyub (@RanaAyyub) May 7, 2022