എല്‍ഡിഎഫ് പ്രതിഷേധം; രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന ഫേസ് ബുക് പോസ്റ്റ് മുക്കി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍

Update: 2021-03-06 11:13 GMT

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ കസ്റ്റംസിനെതിരേ എല്‍ഡിഎഫ് തെരുവില്‍ പ്രതിരോധം തീര്‍ത്തതോടെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന ഫേസ് ബുക്ക് പോസ്റ്റ് മുക്കി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമീത് കുമാര്‍. ഇന്നലെ വൈകീട്ടോടെ എല്‍ഡിഎഫ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ കസ്റ്റംസ് തിരുവനന്തപുരം സോണല്‍ ഓഫിസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മറ്റു മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നതോടെ, എല്‍ഡിഎഫ് കസ്റ്റംസ് സോണല്‍ ഓഫിസുകളിലേക്ക് പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമീത് കുമാര്‍ ഫേസ് ബുക്ക് പോസ്റ്റിട്ടത്.

കേന്ദ്ര ഏജന്‍സികള്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തെരുഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വേട്ടയാടുന്നതെന്നാണ് ഇന്നത്തെ പ്രതിഷേധത്തില്‍ നേതാക്കള്‍ ഊന്നിപ്പറഞ്ഞത്. ഈ വാദത്തിന് കൂടുതല്‍ ബലം നല്‍കുന്നതായിരുന്നു കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ ഫേസ് ബുക്ക് പോസ്റ്റ്. കസ്റ്റംസിനെതിരേ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണി വിലപ്പോവില്ലെന്നായിരുന്നു കസ്റ്റംസ് കമ്മിഷ്ണര്‍ സുമിത് കുമാറിന്റെ പോസ്റ്റ്. ഈ ഫേസ് ബുക്ക് പോസ്റ്റില്‍ സിപിഎമ്മിനെ പേരെടുത്തു പറയുന്നില്ലെങ്കിലും ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന പോസ്റ്റര്‍ കേന്ദ്ര ഏജന്‍സിക്കെതിരേയുള്ള എല്‍ഡിഎഫ് മാര്‍ച്ചിന്റെതായിരുന്നു.

ഇത് കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയമായ പകപോക്കലാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം ശരിവയ്ക്കുന്നതാണ്. ഒരു അന്വേഷണ ഏജന്‍സിയുടെ താക്കോല്‍ സ്ഥാനത്തുള്ള ആള്‍ തന്നെ സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതിഷേധത്തെ ചൂണ്ടി, ഭീഷണിക്ക് വഴങ്ങില്ലെന്ന് പരസ്യമായി പറയുന്നത്- സര്‍ക്കാരിന്റെ ആരോപണങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍

ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്.

Tags:    

Similar News