ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളില്‍; ഒന്നാംഘട്ടം ഏപ്രില്‍ 11ന്, കേരളത്തില്‍ ഏപ്രില്‍ 23ന്, ഫലപ്രഖ്യാപനം മെയ് 23ന്
കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയ്യതി പ്രഖ്യാപിച്ചത്
ന്യൂഡല്‍ഹി: 17ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും. ഏപ്രില്‍ 11നു ആദ്യഘട്ടം നടക്കും. കേരളത്തില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാംഘട്ടം-ഏപ്രില്‍ 18, മൂന്നാംഘട്ടം-ഏപ്രില്‍ 23, നാലാം ഘട്ടം-ഏപ്രില്‍ 29, അഞ്ചാംഘട്ടം-മെയ് 6, ഏഴാംഘട്ടം-മെയ് 19. ഫലപ്രഖ്യാപനം മെയ് 23ന്. ആദ്യഘട്ടത്തില്‍ 91 മണ്ഡലം(20 സംസ്ഥാനം), രണ്ടാംഘട്ടം 97 മണ്ഡലം(13 മണ്ഡലം), മൂന്നാംഘട്ടം 115 മണ്ഡലം(14 സംസ്ഥാനം), നാലാംഘട്ടം 71 മണ്ഡലം(9 സംസ്ഥാനം), അഞ്ചാംഘട്ടം 51 മണ്ഡലം(7 സംസ്ഥാനം), ആറാംഘട്ടം 58 മണ്ഡലം(ഏഴു മണ്ഡലം), ഏഴാംഘട്ടം 59 മണ്ഡലം(8 മണ്ഡലം). കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയ്യതി പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
* രാജ്യത്ത് ആകെ 90 കോടി വോട്ടര്‍മാര്‍
* 1.5 കോടി പുതിയ വോട്ടര്‍മാര്‍
* എല്ലാ ബൂത്തിലും വിവിപാറ്റ്
* 99.36 ശതമാനം വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്
* വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും
* വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
* 10 ലക്ഷം പോളിങ് ബൂത്തുകള്‍
* ക്രിമിനല്‍ കേസുള്ളവര്‍ക്ക് പ്രത്യേക മാനദണ്ഡം
* കേസ് വിവരങ്ങള്‍ പത്രപരസ്യം നല്‍കി കമ്മീഷനെ അറിയിക്കണം
* പുതിയ വോട്ടര്‍മാര്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍-1950
* വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം
* പ്രചാരണത്തില്‍ ഉച്ചഭാഷിണി ഉപയോഗത്തിനു വിലക്ക്
* പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
* വോട്ടര്‍മാര്‍ക്ക് പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ്
* പെയ്ഡ് ന്യൂസ് പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം
* സാമൂഹിക മാധ്യമപ്രചാരണവും തിരഞ്ഞെടുപ്പ് ചെലവില്‍ പെടും
* വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോവുമ്പോള്‍ ജിപിഎസ് നിരീക്ഷണം
* കേരളത്തില്‍ ഒറ്റഘട്ടം
* ലക്ഷദ്വീപില്‍ ഏപ്രില്‍ 11ന് വോട്ടെടുപ്പ്