ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനു പിന്നില്‍ കത്തോലിക്ക സഭയുടെ സമ്മര്‍ദ്ദമെന്ന് ആക്ഷേപം

കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ്(കെസിവൈഎം) താമരശ്ശേരി രൂപത മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ട് കെസി വൈഎം സംസ്ഥാന സമിതിക്കു നല്‍കിയ കത്താണ് പുറത്തായിരിക്കുന്നത്.

Update: 2021-05-21 09:08 GMT
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനു പിന്നില്‍ കത്തോലിക്ക സഭയുടെ സമ്മര്‍ദ്ദമെന്ന് ആക്ഷേപം. ആദ്യഘട്ടത്തില്‍ താനൂരില്‍ നിന്നു ജയിച്ച വി അബ്ദുറഹ്‌മാന് നല്‍കിയെന്ന് റിപോര്‍ട്ടുകള്‍ വന്ന വകുപ്പാണ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ കീഴിലായത്. എന്നാല്‍ ഇതിനു പിന്നില്‍ ക്രിസ്ത്യന്‍ കത്തോലിക്ക സഭയുടെ സമ്മര്‍ദ്ദമാണെന്ന ആരോപണത്തിന് ശക്തിപകരുന്ന കത്ത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ്(കെസിവൈഎം) താമരശ്ശേരി രൂപത മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ട് കെ

സി വൈഎം സംസ്ഥാന സമിതിക്കു നല്‍കിയ കത്താണ് പുറത്തായിരിക്കുന്നത്. 2008ല്‍ ന്യൂനപക്ഷ വകുപ്പ് നിലവില്‍ വന്നതുമുതല്‍ മുസ് ലിം സമുദായത്തിന്റെ കുത്തകയായിരിക്കുകയാണെന്നും ഈ മന്ത്രിസഭയില്‍ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. സംഘപരിവാരവും ചില ക്രിസ്ത്യന്‍ സഭകളും ഉന്നയിക്കുകയും പിന്നീട് ഇല്ലാക്കഥകളാണെന്ന് തെളിവുസഹിതം പുറത്തുവരികയും ചെയ്ത വാദങ്ങളും അതേപടി കത്തിലുണ്ടായിരുന്നു. നേരത്തേ കത്തോലിക്ക കോണ്‍ഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

    മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകള്‍ സംബന്ധിച്ച് വിജ്ഞാപനം പുറത്തുവന്നപ്പോഴാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതായി വ്യക്തമായത്. നേരത്ത പുറത്തുവന്ന വകുപ്പുകളില്‍ വി അബ്ദുര്‍ റഹമാന്റേതില്‍ മാത്രമാണ് മാറ്റം വന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം കെ ടി ജലീലിനായിരുന്നു വകുപ്പ് ചുമതല. തിരഞ്ഞെടുപ്പ് ഘട്ടത്തിലും അതിനു മുമ്പും ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ സമുദായംഗത്തിനു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യങ്ങള്‍ ഉന്നയിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. കത്തോലിക്ക സഭയുടെ സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കാന്‍ കാരണമെന്ന വിമര്‍ശനം സമസ്ത യുവജന സംഘം നേതാക്കള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിലല്ല പ്രശ്‌നമെന്നും നേരത്തേ നല്‍കിയ വകുപ്പ് വി അബ്ദുര്‍റഹാമാനില്‍ നിന്നു തിരിച്ചെടുത്തത് സഭയുടെ സമ്മര്‍ദ്ദത്തിനു അദ്ദേഹവും എല്‍ഡിഎഫും തുടക്കത്തിലേ കീഴടങ്ങിയെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം.

Minority Welfare Department takeover to Chief Minister; alleges pressure by Catholic

Tags:    

Similar News