റിസോര്‍ട്ടിലെ കൊലപാതകം; പെണ്‍കുട്ടിയെ അപമാനിച്ച ആര്‍എസ്എസ് നേതാവിനെതിരേ പോലിസ് കേസ്

Update: 2022-09-29 11:22 GMT

പുരി: ഉത്തരാഖണ്ഡിലെ ബിജെപി മന്ത്രിയുടെ മകന്റെ റിസോര്‍ട്ടില്‍ കൊലചെയ്യപ്പെട്ട 19കാരിയായ പെണ്‍കുട്ടിയെ അപമാനിച്ച ആര്‍എസ്എസ് നേതാവിനെതിരേ കേസെടുത്തു. ട്വിറ്ററിലെ പോസ്റ്റിലൂടെ പെണ്‍കുട്ടിയെയും പിതാവിനെയും സഹോദരനെയും അപകീര്‍ത്തിപരമായി പോസ്റ്റിട്ടതിനാണ് കേസ്. നേതാവിനെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ആര്‍എസ്എസ് നേതാവ് വിപിന്‍ കാന്‍വാളിനെതിരേയാണ് റെയ് വാല പോലിസ് കേസെടുത്തത്. 153 എ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. കൂടാതെ സ്ത്രീകളുടെ അന്തസ്സ് ചോദ്യംചെയ്തതിനെതിരേ 509അനുസരിച്ചും കേസെടുത്തു. ഐടി ആക്റ്റിന്റെ വകുപ്പ് 66ഉം ഉള്‍പ്പെടുത്തി.

''വിജയ് പാലിന്റെ പരാതിയിലാണ് കര്‍ണവാളിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അങ്കിത വധക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്‍വാള്‍ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഞങ്ങള്‍ വിഷയം അന്വേഷിക്കുകയാണ്, അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും''- പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

ഇയാള്‍ക്കെതിരേ വനിതാകമ്മീഷനും നോട്ടിസ് അയച്ചു.

വിശന്ന പൂച്ചകള്‍ക്കുമുന്നില്‍ പച്ചപ്പാല് വച്ച പിതാവും സഹോദരനുമാണെന്നായിരുന്നു പോസ്റ്റിലെ പരാമര്‍ശം.

Tags:    

Similar News