സംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി; ആര്‍എസ്എസിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യന്‍ ഭരണ ഘടനയും വി ഡി സവര്‍ക്കറുടെ മനുസ്മൃതിയും കയ്യില്‍ വച്ചായിരുന്നു പ്രസംഗം. ഭരണഘടനക്കു പകരം മനുസ്മൃതി പ്രതിഷ്ടിച്ചയാളാണ് സവര്‍ക്കറെന്നും, അവരുടെ ലക്ഷ്യം തന്നെ ആളുകളെ തമ്മിലടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഭരണഘടനയെയാണോ അതോ സവര്‍ക്കര്‍ പറഞ്ഞതിനേയാണോ അനുകൂലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടന സംരക്ഷിക്കുകയാണെന്ന് പറയുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ നേതാവിനെ പരിഹസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
അധഃകൃതനാണെന്നു പറഞ്ഞ് ദ്രോണാചാര്യര്‍ ഏകലവ്യന് വിദ്യാഭ്യാസം നിഷേധിച്ച പോലെയാണ് രാജ്യത്തെ യുവാക്കളോടുള്ള ബിജെപിയുടെ സമീപനം. യുവാക്കളുടെ ഭാവി അദാനിക്ക് തീറെഴുതി കൊടുത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. സംഭലില്‍ എവിടെയാണ് ഭരണഘടനയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.