അവിശ്വാസ വോട്ടെടുപ്പ്: ഉദ്ദവ് താക്കറെ സുപ്രിംകോടതിയില്‍; ഹരജി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പരിഗണിക്കും

Update: 2022-06-29 05:55 GMT

മുംബൈ: നാളെ വിളിച്ചുചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരേ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സുപ്രിംകോടതിയെ സമീപിച്ചു. ഇന്ന് അഞ്ച് മണിക്ക് ഹരജി പരിഗണിക്കും.

നാളെ രാവിലെ 11 മണിക്ക് പ്രത്യേക നിയമസഭാ യോഗം ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്ദവിനോട് ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് കത്ത് നല്‍കിയിരുന്നു.

16 എംഎല്‍മാരെ അയോഗ്യരാക്കിയ ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയില്‍ തീരുമാനമാവാതെ വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് ശരിയല്ലെന്നാണ് ഉദ്ദവിന്റെ വാദം. എന്നാല്‍ അയോഗ്യരാക്കലും അവിശ്വാസവോട്ടെടുപ്പും തമ്മില്‍ ഒരു ബന്ധമില്ലെന്നാണ് വിമത ശിവസേനക്കാരുടെ വാദം.

16 എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടി ജൂലൈ 11 വരെ സുപ്രിം കോടതി മാറ്റിവച്ചിരിക്കെ എങ്ങനെയാണ് വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടുക? തങ്ങളുടെ അയോഗ്യത തീരുമാനിക്കപ്പെടാതെയും നോട്ടിസ് അയച്ച മറ്റ് കാര്യങ്ങള്‍ കീഴ്‌വഴക്കമാകുന്നതുവരെയും ഈ എംഎല്‍എമാര്‍ക്ക് എങ്ങനെയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നും സേന എം പി പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

Tags:    

Similar News