പാലക്കാട് സഞ്ജിത്ത് വധം: സിബി ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പോലിസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി
കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പോലിസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിലെ എല്ലാ പ്രതികളെയും പിടികൂടാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും സിബി ഐ അന്വേഷണിത്തിനായി ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ പക്ഷപാതപരമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ശരിയായ നിലയിലാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി വിധി പറയാന്‍ മാറ്റിയിരിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സഞ്ജിത്ത് നവംബര്‍ 15നാണ് വെട്ടേറ്റുമരിച്ചത്.