പാലത്തായി കേസ്: ജാമ്യ ഹര്‍ജി വെള്ളിയാഴ്ചത്തേക്കു മാറ്റി; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
ജനവുവരി 15 മുതല്‍ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവില്‍ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന കുനിയില്‍ പത്മരാജന്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പി സി അബ്ദുല്ല
കോഴിക്കോട്: പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അന്ന് കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
തലശ്ശേരി കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതിയായ ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന്‍ (പപ്പന്‍-45) ഹൈക്കോടതിയെ സമീപിച്ചത്.
ബിജെപി അനുഭാവി ആയത് കൊണ്ട് തനിക്കെതിരേ ചിലര്‍ കെട്ടിച്ചമച്ചതാണ് കേസെന്നും നിരപരാധിയാണെന്നും പത്മരാജന്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലെ വാദം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും മൊഴിയുടെ ആധികാരികത മാത്രമാണ് ഇനി തെളിയാനുള്ളതെന്നും പ്രതി ഹര്‍ജിയില്‍ പറയുന്നുണ്ട്. പത്മരാജന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇന്ന് വൈദ്യ പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.
ജനവുവരി 15 മുതല്‍ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവില്‍ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന കുനിയില്‍ പത്മരാജന്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ക്രൂരമായ ലൈംഗിക പീഡനം നടന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയും നല്‍കിയിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയാണ് പാനൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 15ന് പ്രതി അറസ്റ്റിലായി. ഏപ്രില്‍ 22നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.