പെരിയ ഇരട്ടക്കൊല: പോലിസ് മര്‍ദിച്ചു, ഭീഷണിപ്പെടുത്തി; പങ്ക് നിഷേധിച്ച് പീതാംബരന്‍കോടതിയില്‍; പ്രതികള്‍ റിമാന്‍ഡില്‍
കൊലപാതകത്തെ കുറിച്ച് ഒന്നും അറിയില്ല പോലിസ് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കൊലക്കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. പോലിസ് കസ്റ്റഡി അവസാനിച്ചതോടെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോഴായിരുന്നു പീതാംബരന്റെ നിലപാട് മാറ്റം.
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ പങ്ക് നിഷേധിച്ച് മുഖ്യപ്രതിയും സിപിഎം മുന്‍ നേതാവ് പീതാംബരന്‍. കേസില്‍ തനിക്ക് പങ്കില്ല. കൊലപാതകത്തെ കുറിച്ച് ഒന്നും അറിയില്ല പോലിസ് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കൊലക്കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. പോലിസ് കസ്റ്റഡി അവസാനിച്ചതോടെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോഴായിരുന്നു പീതാംബരന്റെ നിലപാട് മാറ്റം.
പീതാംബരനേയും കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ െ്രെഡവര്‍ സജി ജോര്‍ജിനെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സമയത്ത് മജിസ്‌ട്രേറ്റ് പീതാംബരനോട് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് ആരാഞ്ഞിരുന്നു. ഷുഗര്‍ മാത്രമേയുള്ളുവെന്ന് ഈ സമയം പീതാംബരന്‍ മറുപടി നല്‍കി. മറ്റെന്തെങ്കിലും പറയാനുണ്ടോമെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോഴാണ് പോലീസിനെതിരെ പരാതി ഉന്നയിച്ചത്.
പോലിസ് കസ്റ്റഡിയില്‍ എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ പീതാംബരന്‍ കൊല്ലപ്പെട്ട ശരതിനേയും കൃപേഷിനേയും വെട്ടാന്‍ ഉപയോഗിച്ച വാളുകളും മറ്റ് ആയുധങ്ങളും ഒളിപ്പിച്ച സ്ഥലം പോലിസിന് കാണിച്ചുകൊടുത്തിരുന്നു. കേസില്‍ പോലിസിന്റെ അന്വേഷണം ഇന്ന് അവസാനിക്കുകയാണ്. കേസില്‍ അന്വേഷണം ഏറ്റെടുത്ത െ്രെകംബ്രാഞ്ച് നാളെ മുതല്‍ അന്വേഷണം ആരംഭിക്കും.
കഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്ന് പീതാംബരന്‍ നേരത്തേ പോലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരന്‍ കഞ്ചാവുലഹരിയില്‍ കൊല്ലുമെന്നു കരുതുന്നില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. കൊല്ലപ്പെട്ട ശരത്‌ലാലിനെയും കൃപേഷിനെയും ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്നത് സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ സജി ജോര്‍ജായിരുന്നു. ഇന്റര്‍ലോക്ക് സ്ഥാപന ഉടമയായ ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണ്.