'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍'; എസ് ഡിപിഐ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കും: ദഹലാന്‍ ബാഖവി
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ ജനതയ്ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതോ അധികാരത്തിലിരിക്കുന്നവരുടെ അഴിമതിയോ സ്വജനപക്ഷപാതമോ പിന്‍വാതില്‍ നിയമനമോ സംസ്ഥാനത്ത് ചര്‍ച്ചയാവുന്നില്ല. സാമ്പത്തിക സംവരണമെന്ന മേല്‍ജാതി സംവരണം ഫാഷിസ്റ്റ് അജണ്ടയാണ്. ഇടതുവലത് മുന്നണികള്‍ പിന്നാക്ക ജനതയെ വഞ്ചിച്ച് മേല്‍ജാതി സംവരണത്തോടൊപ്പം നില്‍ക്കുകയാണ്. മുന്നണികളുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ തുറന്നുകാട്ടി സംസ്ഥാന വ്യാപകമായി പാര്‍ട്ടി പ്രചാരണം സംഘടിപ്പിക്കുമെന്നും ദഹലാന്‍ ബാഖവി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായീല്‍ സംബന്ധിച്ചു.
സംസ്ഥാന സമിതി യോഗം പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, കാജാ ഹുസയ്ന്‍, സംസ്ഥാന സമിതിയംഗങ്ങള്‍ സംബന്ധിച്ചു.
'Popular alternative to polarization politics'; SDPI to show strength in Assembly polls: Dahlan Baqavi