കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയക്കും ചീ്ഫ് സെക്രട്ടറി ടോം ജോസിനും എതിരെ തുറന്നടിച്ച് രാജു നാരായണ സ്വാമി
തന്നെ പുറത്താക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സദാനന്ദ ഗൗഡ.അഴിമതി നടത്തിയവരെ താന്‍ പുറത്താക്കിയപ്പോള്‍ അത് പിന്‍വലിക്കണമെന്ന് സദാനന്ദ ഗൗഡ തന്നോട് ആവശ്യപ്പെട്ടു.പറ്റില്ലെന്ന് താന്‍ പറഞ്ഞു.തന്റെ കേസ് കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് മാറ്റിയതിനു പിന്നില്‍ ടോം ജോസുണ്ട്.എന്റെ നിര്‍ബന്ധിത വിരമിക്കലിനു വേണ്ടി ശുപാര്‍ശ ചെയ്ത് ടോം ജോസ് ആണ്.കള്ളപ്പണം പിടിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ സ്‌പെഷ്യല്‍ ഡയറക്ടറായി തന്നെ റിക്രൂട്ട് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതിനു തടസം നിന്നത് ടോം ജോസ് ആയിരുന്നു.വരും ദിവസങ്ങളിലും തനിക്കെതിരെ കല്ലേറുകള്‍ തുടരുമെന്ന കാര്യത്തില്‍ സംശയമില്ല.
കൊച്ചി: ചീഫ് സെക്രട്ടറി ടോം ജോസിനും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്കുമെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി രംഗത്ത് അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരിലാണ് തന്നെ നാളികേര ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് സദാനന്ദ ഗൗഡയാണെന്നും രാജുനാരായണ സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ തന്നെ പുറത്താക്കുകയും അതിനു ശേഷം തന്റെ കാലഘട്ടത്തില്‍ അഴിമതി നടന്നുവെന്ന് പറയുകയും ചെയ്യുന്നത് കഷ്ടമാണ്.നാളികേര ബോര്‍ഡിലെ മുന്‍ ചെയര്‍മാന്‍ന്മാരുടെ കാലഘട്ടത്തില്‍ നടന്ന ചില ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തത്.
370 ല്‍ പരം തേക്കുമരങ്ങളാണ് കര്‍ണാടകയിലെ മാണ്ഡ്യയിലെ ഫാമില്‍ നിന്നും അനധികൃതമായി മുറിച്ചു മാറ്റിയത്.ഇതിനെതിരെ തനിക്ക് പരാതി ലഭിച്ചു അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്യം സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു.370 തേക്കു മരങ്ങളും മുറിച്ചു മാറ്റിയത് അന്നത്തെ ഫാം മാനേജര്‍ ചിന്നരാജിന്റെ നേതൃത്വത്തിലാണ്.ചിന്നരാജിനെ താന്‍ സസ്‌പെന്റു ചെയ്തു.ഇതേ തുടര്‍ന്ന് അന്നത്തെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇടപെട്ട് ചിന്നരാജിനെതിരായ നടപടി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു പറ്റില്ലായെന്ന് താന്‍ പറഞ്ഞു.മാര്‍ച് ഏഴിനാണ് തന്നെ മാറ്റുന്നത്.ഇപ്പോള്‍ ചിന്ന രാജിന് വീണ്ടും നിയമനം നല്‍കിയിരിക്കുകയാണ്.ജൂണില്‍ അദ്ദേഹത്തിന് മുഴുവന്‍ ശബളവും നല്‍കിക്കൊണ്ട് ത്രിപുരയിലെ ഫാമിലേക്ക്നിയമിച്ചിരിക്കുകയാണ്.ചിന്നരാജിനെപ്പോലുളളവരെ നിയമിക്കാനാണ് തന്നെ നാളികേര ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതെന്നും രാജുനാരായണ സ്വാമി പറഞ്ഞു.എന്തു കൊണ്ട് ചിന്നരാജിനെ തിരിച്ചെടുത്തുവെന്നതിന് മറുപടി പറയാന്‍ തനിക്കു പകരം ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കുന്ന ആള്‍ ബാധ്യസ്ഥനാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു.ബാംഗ്ലൂര്‍ ഓഫിസില്‍ കൊടിയ അഴിമതിയാണ് നടന്നത്.അന്വേഷണ റിപോര്‍ടില്‍ വ്യക്തമായി പറയന്നുണ്ട്.
കോടിക്കണക്കിന് രൂപ പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കാതെ ട്രാക്ടറും ട്രെയിലറും നല്‍കിയെന്ന് കള്ള രേഖയുണ്ടാക്കി ഒരു പറ്റം ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്ന ഒരു പറ്റം രാഷ്ട്രീയ നേതൃത്വവും കൈക്കാലക്കി.സിബി ഐ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നാണ് റിപോര്‍ടില്‍ ആവശ്യപ്പെടുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ സിബി ഐ അന്വേഷണത്തിന് താന്‍ ശുപാര്‍ശ ചെയ്തു അത് തെറ്റാണോയെന്നും രാജു നാരായണ സ്വാമി ചോദിച്ചു ഹേമ ചന്ദ്ര, സിമി തോമസ് എന്നിവരുടെ പേരില്‍ അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ ഇട്ടിരിക്കുകയാണ്.ഈ കുറ്റാരോപിതരായ വ്യക്തികളെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ തനിക്ക് കത്തു നല്‍കി.അവരുടെ രണ്ടു പേരുടെയും പേരിലുളള നടപടി നിര്‍ത്തിവെച്ച് അവരെ തിരിച്ചെടുക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.ഈ കത്ത് താന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും രാജു നാരായണസ്വാമി പറഞ്ഞു.കര്‍ണാടകയിലെ മാണ്ഡ്യയിലും ബാംഗ്ലൂരിലെ ഓഫിസിലും നടന്ന കൊടിയ അഴിമതിക്കെതിരെ താന്‍ കര്‍ശന നിലപാടെടുത്തു. നിലപാടില്‍ നിന്നും പിന്മാറണമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു.പറ്റില്ലെന്ന് താന്‍ പറഞ്ഞു.ക്രമക്കേടുകളെ പുറത്തുകൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തത്. ബാംഗ്ലൂരില്‍ 10 തെങ്ങുള്ളവന് ആയിരം തെങ്ങുണ്ടെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കിയിരിക്കുകയാണ്.അതിന്റെ പേരില്‍ വേപ്പിന്‍പിണ്ണാക്കിന്റെയടക്കം പേരില്‍ കോടികണക്കിന് രൂപ കളള രേഖയുണ്ടാക്കി ഉദ്യോഗസ്ഥര്‍ അടിച്ചെടുത്തു.കല്‍ക്കട്ടയില്‍ പമ്പുസെറ്റുകള്‍ വാങ്ങിയതിന്റെ പേരില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.ഈ പമ്പു സെറ്റുകളൊന്നും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.2017-18 ല്‍ മാത്രം പമ്പുസെറ്റുകള്‍ വാങ്ങിയതില്‍ കോടിക്കണക്കിനു രൂപയാണ് ഇവര്‍ കവര്‍ന്നത്.ഇതിലെല്ലാം ഇടപെട്ടിരിക്കുന്നത് ഭരിക്കുന്ന നേതൃത്വമാണ്
അവരുടെ താളത്തിനൊത്തു തുളളാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് താന്‍ പറഞ്ഞു. ഇനിയും തനിക്കെതിരെ കല്ലേറുകള്‍ തുടരുമെന്ന് തനിക്കാറിയാമെന്നും രാജു നാരായണ സ്വാമി പറഞ്ഞു.തനിക്കെതിരെ ഒരു അന്വേഷണ റിപോര്‍ടും ഇല്ല.മാര്‍ച് ഏഴിനാണ് തന്നെ പുറത്താക്കുന്നത്. അന്വേഷണ റിപോര്‍ടുണ്ടെങ്കില്‍ തന്നെ പുറത്താക്കുന്നതിന് മുമ്പു വേെേണ്ടയെന്നും രാജു നാരായണ സ്വാമി ചോദിച്ചു.തനിക്ക് ഒരു മെമ്മോയും ഇല്ല. തന്നെ മാറ്റിക്കൊണ്ടുള്ള റിപോര്‍ടില്‍ ക്രമക്കേടുകളെക്കുറിച്ചോ അന്വേഷണ റിപോര്‍ടിനെക്കുറിച്ചോ ഒന്നും പറയുന്നുമില്ല.താന്‍ നല്‍കിയിരിക്കുന്ന കേസ് ജയിക്കമെന്ന് വ്യക്തമായപ്പോള്‍ തന്നെ താറടിക്കുകയാണ് ഇവര്‍.സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിലാണ് തന്റെ കേസുള്ളത്.അവിടുത്തെ അഡ്മിനി്‌സ്‌ട്രേറ്റീവ് മെമ്പര്‍ ഭരത് ഭുഷണ്‍ പാറ്റൂര്‍ അഴിമതിക്കേസിലെ പ്രതിയാണ്.അന്ന് അദ്ദേഹത്തിനെതിരെ താന്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.രേഖാമൂലം പരാതിയും നല്‍കിയിരുന്നു. അതില്‍ ഐഎഎസ് അസോസിയേഷന്‍ തനിക്കൊപ്പം നില്‍ക്കുകയും ചെയ്തു.ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ഡല്‍ഹിയില്‍ സെന്‍ട്രല്‍ ബെഞ്ചില്‍ താന്‍ മുവ് ചെയ്തൂ.തന്റെ കേസ് ഇപ്പോള്‍ കേരളത്തില്‍ നിന്നും മാറ്റിയിരിക്കുന്നു.ജൂലൈ അഞ്ചിന് സിഎടിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ച് കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് മാറ്റി.ഇതിന്റെയൊക്കെ പിന്നില്‍ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഉണ്ട്.എന്റെ നിര്‍ബന്ധിത വിരമിക്കലിനു വേണ്ടി ശുപാര്‍ശ ചെയ്തതാണ് അദ്ദേഹം.തെറ്റിദ്ധാരണജനകമായ ഉത്തരം നല്‍കിയ കേന്ദ്ര കൃഷി സെക്രട്ടറി ടോം ജോസിന്റെ ബാച്ച് മേറ്റാണ്.കള്ളപ്പണം പിടിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ സ്‌പെഷ്യല്‍ ഡയറക്ടറായി തന്നെ റിക്രൂട്ട് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതിനു തടസം നിന്നത് ടോം ജോസ് ആയിരുന്നു.വരും സിന്ധുദുര്‍ഗ് അഴിമതിയുടെ കേന്ദ്രബിന്ദുവാണ് ടോം ജോസ്. അദ്ദേഹം കെഎംഎംഎല്‍ അഴിമതിക്കേസിലും പ്രതിയാണ്.വരും ദിവസങ്ങളിലും തനിക്കെതിരെ കല്ലേറുകള്‍ തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല.ചില്ലു മേടയിലിരുന്ന് തന്നെ കല്ലെറിയരുതെന്നും രാജു മാരായണ സ്വാമി പറഞ്ഞു അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ തന്നെ വേട്ടയാടുകയാണ്.കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും താന്‍ ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല.നിയമസംവിധാനത്തില്‍ തനിക്ക് പരിപൂര്‍മായ വിശ്വാസമുണ്ടെന്നും രാജു നാരായണ സ്വാമി പറഞ്ഞു.