രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനിടെ 2.34 ലക്ഷം വൈറസ് കേസുകള്‍, 1,341 മരണം
രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രണ്ടുലക്ഷത്തിലധികം കേസുകള്‍ രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ ആശങ്കയിലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധയുണ്ടായത് മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്.
ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പുതിയ വൈറസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 1,341 മരണങ്ങളും രേഖപ്പെടുത്തി. ഇന്ത്യയില്‍ ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത് 16,79,740 പേരാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,45,26,609 ആയി.
1,26,71,220 പേരുടെ രോഗം ഭേദമായതായാണ് കണക്ക്. 1,75,649 വൈറസ് രോഗികളാണ് മരണത്തിന് ഇതുവരെ കീഴടങ്ങിയത്. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രണ്ടുലക്ഷത്തിലധികം കേസുകള്‍ രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ ആശങ്കയിലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധയുണ്ടായത് മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിലവിലെ കൊവിഡ് വ്യാപനത്തെ നാലാമത്തെ തരംഗമാണെന്നാണ് വിശേഷിപ്പിച്ചത്.
വെള്ളിയാഴ്ച ഡല്‍ഹിയില്‍ 19,486 പുതിയ കൊവിഡ് 19 കേസുകളും 141 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. അതേസമയം, മഹാരാഷ്ട്രയില്‍ 63,729 പുതിയ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 37 ലക്ഷം കടന്നിട്ടുണ്ട്. മുംബൈയെ മറികടന്ന ഡല്‍ഹിയില്‍ രോഗവ്യാപനമുണ്ടായ ശേഷം എട്ടുലക്ഷത്തിലധികം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,486 കേസുകള്‍ രേഖപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ 11 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.
യോഗം രാവിലെ 11:30ന് ആരംഭിക്കും. കൊവിഡ് പ്രതിസന്ധിക്കിടെ ബിഹാര്‍ ഗവര്‍ണര്‍ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. ഒഡീഷയില്‍ ജഗന്നാഥ ക്ഷേത്രം വാരാന്ത്യങ്ങളില്‍ അടച്ചിടും. ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള വാരാന്ത്യ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പിന് കേന്ദ്രസര്‍ക്കാര്‍ ഊ ന്നല്‍ നല്‍കിയിരിക്കുകയാണ്.