ഹനുമാന്‍ ജയന്തിയുടെ മറവില്‍ കലാപം; പ്രതിരോധം തീര്‍ത്ത് മുസ്‌ലിംകള്‍ (വീഡിയോ)

Update: 2022-04-17 05:35 GMT

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശത്ത് കലാപം അഴിച്ചുവിട്ട് ഹിന്ദുത്വര്‍. വാളുകളും മറ്റ് ആയുധങ്ങളുമായാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഘോഷയാത്ര നടത്തിയത്.

രാമ നവമി മാതൃകയില്‍ ആക്രമണമുണ്ടാവുമെന്ന് തിരിച്ചറിഞ്ഞതോടെ ഹിന്ദുത്വരെ പ്രതിരോധിക്കാന്‍ ആയുധങ്ങളുമായി മുസ് ലിംകളും സംഘടിച്ചു. ഇതോടെ, പലയിടങ്ങളിലും ഹിന്ദുത്വ അക്രമി സംഘം തിരിച്ചോടി.



ബൈക്കുകളിലും മറ്റു വാഹനങ്ങളിലും ഘോഷയാത്രയായി എത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ, സംഘടിച്ചു നിന്ന് നാട്ടുകാര്‍ പ്രതിരോധം തീര്‍ത്തു. ചിലയിടങ്ങളില്‍ വാളുകളും മറ്റ് ആയുധങ്ങളും ഉയര്‍ത്തി മുസ് ലിംകള്‍ സംഘടിച്ച് നിന്നതോടെ ഹിന്ദുത്വര്‍ പിരിഞ്ഞുപോയി. അക്രമികളും നാട്ടുകാരും പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മഹാനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 10പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ പോലിസുകാരനടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഡല്‍ഹി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മേഖലാല്‍ മീണക്കാണ് പരിക്കേറ്റത്. വെടിയുണ്ടയേറ്റാണ് പരിക്ക്. എന്നാല്‍ വെടിയേറ്റതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലിസ് പറഞ്ഞു.

സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി അതീവ ജാഗ്രതയിലാണ്. 200 ദ്രുത കര്‍മ്മ സേന അംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോണ്‍ നീരീക്ഷണം തുടരുകയാണ്.

വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലാണ് ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായത്. ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാമനവമി ആഘോഷത്തോടനുബന്ധിച്ചും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജഹാംഗീര്‍പുരിയില്‍ വന്‍ പോലിസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി.

എല്ലാവരും സമാധാനം പാലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനാണ് ഡല്‍ഹിയുടെ സുരക്ഷണ ചുമതല. ക്രമസമാധാന പാലനത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News