ശബരിമല: പുനപ്പരിശോധനാ ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

Update: 2019-01-15 07:19 GMT

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്കെതിരേ സമര്‍പിച്ച പുനപ്പരിശോധനാ ഹരജികള്‍ സുപ്രിംകോടതി 22നു പരിഗണിക്കില്ല. പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലെ അംഗം ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലായതിനാല്‍ കേസ് പരിഗണിക്കുന്നത് നീളുമെന്നാണ് റിപോര്‍ട്ട്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിക്കെതിരേ സമര്‍പിച്ച പുനപ്പരിശോധനാ ഹരജികള്‍ 22ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചത്. എന്നാല്‍ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പുനപ്പരിശോധനാ ഹരജികള്‍ 22ന് പരിഗണിക്കുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയായിരുന്നു. പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലെ അംഗം ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അവധിയിലായതിനാല്‍ 22ന് ഹര്‍ജികള്‍ പരിഗണനയ്ക്ക് വരാന്‍ സാധ്യതയില്ലെന്നായിരുന്നു ഗൊഗോയിയുടെ പ്രസ്താവന.

Tags:    

Similar News