രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കാന്‍ തീരുമാനിച്ച സ്ഥലം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കി കലക്ടര്‍ക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത് കഴിഞ്ഞ ദിവസമാണ്.
ന്യൂഡല്‍ഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. രാഷ്ട്രപതി ശബരിമലയിലെത്തിയാല്‍ നേരിട്ടേക്കാവുന്ന അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശബരിമല സന്ദര്‍ശനം ഒഴിവാക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചത്. രാഷ്ട്രപതിക്ക് ശബരിമലയിലെത്താന്‍ ഹെലിപാഡ് സൗകര്യം ഇല്ലാത്തതാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ പ്രധാന കാരണം.
ഈ മാസം ആറിന് ഉച്ചതിരിഞ്ഞ് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി താജ് ഹോട്ടലിലാണ് താമസിക്കുക. പിറ്റേന്ന് പ്രഭാതഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. ഒന്‍പതിന് മടങ്ങി കൊച്ചിയിലെത്തുന്ന അദ്ദേഹം തുടര്‍ന്ന് ഡല്‍ഹിയിലേക്കു പോകും.
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കാന്‍ തീരുമാനിച്ച സ്ഥലം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കി കലക്ടര്‍ക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ചുരുങ്ങിയ സമത്തിനുള്ളില്‍ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കുമോയെന്ന ആശങ്കയായിരുന്നു അധികൃതര്‍ക്ക്.