ന്യൂഡല്‍ഹി: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. എന്നാല്‍ രാഷ്ട്രപതിയുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് രാഷ്ട്രപതിയെ ഡല്‍ഹിയിലെ കരസേനയുടെ ആര് & ആര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരീക്ഷണലായിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കായി എയിംസിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
President Ram Nath Kovind referred to AIIMS