ബിജെപി രഥയാത്രക്ക് സുപ്രിംകോടതി അനുമതി നിഷേധിച്ചു
രഥയാത്രക്കു അനുമതി നിഷേധിച്ചു കഴിഞ്ഞ മാസം 21നു കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ബിജെപി സമര്‍പിച്ച ഹരജി തള്ളിയാണ് സുപ്രിംകോടതി ഉത്തരവ്.
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ രഥയാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. രഥയാത്രക്കു അനുമതി നിഷേധിച്ചു കഴിഞ്ഞ മാസം 21നു കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ബിജെപി സമര്‍പിച്ച ഹരജി തള്ളിയാണ് സുപ്രിംകോടതി ഉത്തരവ്.
അതേസമയം ബിജെപിക്കു യോഗങ്ങളും റാലികളും നടത്തുന്നതിനു തടസ്സമില്ലെന്നു സുപ്രിംകോടതി വ്യക്തമാക്കി. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പെടെയുള്ളവരെ അണിനിരത്തി സംസ്ഥാന വ്യാപകമായി രഥയാത്ര സംഘടിപ്പിക്കാനായിരുന്നു ബിജെപി പദ്ധതി. എന്നാല്‍ രഥയാത്ര സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷത്തിനു കാരണമാവുമെന്നു കാണിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ബിജെപി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയും സുപ്രിംകോടതിയും സര്‍ക്കാര്‍ നിലപാട് ശരിവച്ചതോടെ രഥയാത്ര നടത്താനുള്ള പദ്ധതി തകരുകയായിരുന്നു.