മരടിലെ ഫ്ളാറ്റുകള്‍ ജനുവരി 11 ന് പൊളിക്കും
ജനുവരി 11 ന് ആല്‍ഫെ സെറിന്‍ ഇരട്ട ഫ്‌ളാറ്റു സമുച്ചയവും ഹോളി ഫെയ്ത് എച്ചു ടു ഒ ഫ്‌ളാറ്റു സമുച്ചയവും പൊളിക്കു. ജനുവരി 12 ന് ഗോള്‍ഡന്‍ കായലോരം,ജെയിന്‍ കോറല്‍ ഫ്‌ളാറ്റു സമുച്ചയങ്ങള്‍ പൊളിക്കാനാണ് തീരുമാനം.സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്. ഇതിന്റെ ഭാഗമായി 200 മീറ്റര്‍ ചുറ്റളവില്‍ പ്രദേശവാസികളെ ഒഴിപ്പിക്കും. 50 മീറ്റര്‍ ചുറ്റളവ് ഹൈ റിസ്‌ക് ഏരിയയായി പ്രഖ്യാപിക്കും.പൊളിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള പൊതു ഗതാഗതത്തിന്റെ നിയന്ത്രണ ചുമതല കൊച്ചി സിറ്റി പോലിസിനായിരിക്കും.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് എത്ര അളവില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവു പ്രകാരം മരടിലെ ഫ്‌ളാറ്റു സമുച്ചയങ്ങള്‍ ജനുവരി 11,12 തിയതികളില്‍ പൊളിക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ജനുവരി 11 ന് ആല്‍ഫെ സെറിന്‍ ഇരട്ട ഫ്‌ളാറ്റു സമുച്ചയവും ഹോളി ഫെയ്ത് എച്ചു ടു ഒ ഫ്‌ളാറ്റു സമുച്ചയവും പൊളിക്കു. ജനുവരി 12 ന് ഗോള്‍ഡന്‍ കായലോരം,ജെയിന്‍ കോറല്‍ ഫ്‌ളാറ്റു സമുച്ചയങ്ങള്‍ പൊളിക്കാനാണ് തീരുമാനം.സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്. ഇതിന്റെ ഭാഗമായി 200 മീറ്റര്‍ ചുറ്റളവില്‍ പ്രദേശവാസികളെ ഒഴിപ്പിക്കും. 50 മീറ്റര്‍ ചുറ്റളവ് ഹൈ റിസ്‌ക് ഏരിയയായി പ്രഖ്യാപിക്കും.പൊളിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള പൊതു ഗതാഗതത്തിന്റെ നിയന്ത്രണ ചുമതല കൊച്ചി സിറ്റി പോലിസിനായിരിക്കും.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് എത്ര അളവില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും.
ജനുവരി ഒമ്പതിനകം നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പാലിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. സാങ്കേതിക കാരണങ്ങളാലാണ് പോളിക്കല്‍ നീണ്ടു പോയതെന്നും ഈ വിവരം കോടതി അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.പൊളിക്കാനുള്ള നാലു ഫ്‌ളാറ്റു സമുച്ചയങ്ങളില്‍ ഏറ്റവും ഉയരം കൂടിയത് ഹോളി ഫെയ്ത് എച്ച് ടു ഒ ആണ്.19 നിലയാണ് ഇതിനുള്ളത്.ആല്‍ഫ സെറിന്റെ ഇരട്ടകെട്ടിടങ്ങള്‍ 16 നിലകള്‍ വീതമാണുള്ളത്.മൈക്രോ സെക്കന്‍ഡ് സമയം കൊണ്ടു ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കഴിയുമെന്നാണ് വിഗ്ദര്‍ യോഗത്തില്‍ അറിയിച്ചത്.കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി പ്രദേശവാസികളുടെ യോഗം വീണ്ടും വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.കെട്ടിടം പോളിക്കുന്നത് കാണാന്‍ വലിയ ജനക്കൂട്ടം തന്നെ എത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്നേ ദിവസം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.