മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും;ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ റവന്യു രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്.പൊളിച്ചു മാറ്റുന്ന മരടിലെ ഫ്്‌ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്നും ഈടാക്കി നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടിയാരംഭിച്ചിരിക്കുന്നത്.നാല് ഫ്്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവിവരം സംബന്ധിച്ച് അന്വേഷണ സംഘം കണക്കെടുപ്പ് നടത്തിയിട്ടുണ്ട്.ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുക്കുമെന്നാണ് വിവരം. ഹോളി ഫെയ്ത് ബില്‍ഡേഴ്‌സിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.ഇതിലെ തുകയും കണ്ടുകെട്ടും. ഇതിനൊപ്പം മറ്റു മൂന്നു ഫ്‌ളാറ്റു നിര്‍മാതാക്കളുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും ഇതിനുള്ള നടപടികളും ക്രൈംബ്രാഞ്ച് ആരംഭിച്ചു
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.ഇതിനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് തുടങ്ങിക്കഴിഞ്ഞു. ഇതിനായി റവന്യു രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്.പൊളിച്ചു മാറ്റുന്ന മരടിലെ ഫ്്‌ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്നും ഈടാക്കി നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടിയാരംഭിച്ചിരിക്കുന്നത്.നാല് ഫ്്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവിവരം സംബന്ധിച്ച് അന്വേഷണ സംഘം കണക്കെടുപ്പ് നടത്തിയിട്ടുണ്ട്.ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുക്കുമെന്നാണ് വിവരം. ഹോളി ഫെയ്ത് ബില്‍ഡേഴ്‌സിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.ഇതിലെ തുകയും കണ്ടുകെട്ടും. ഇതിനൊപ്പം മറ്റു മൂന്നു ഫ്‌ളാറ്റു നിര്‍മാതാക്കളുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും ഇതിനുള്ള നടപടികളും ക്രൈംബ്രാഞ്ച് ആരംഭിച്ചു.ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് എംഡി സാനി ഫ്രാന്‍സിസ് സാനി ഫ്രാന്‍സിസ്,മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫ്,മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഗൂഡാലോചന,വിശ്വാസ വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ഫ്ളാറ്റ് നിര്‍മാതാവിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഇവരെക്കൂടാതെ മരട് പഞ്ചായത്തിലെ മുന്‍ ക്ലാര്‍ക്കിനെക്കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇദ്ദേഹത്തെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് അറിയുന്നത്.കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തീരപരിപാലന നിയമ ലംഘനം കൂടാതെ കായല്‍ കൈയേറ്റം അടക്കമുള്ളവ കണ്ടെത്തിയിരുന്നു.നിയമലംഘനം നടന്നിട്ടും അതിനെതിരെ നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഒത്താശ ചെയ്തുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹോളി ഫെയ്ത് ഫ്ളാറ്റ് നിര്‍മാതാവിനെക്കൂടാതെ ആല്‍ഫാ ഫ്ളാറ്റിന്റെ നിര്‍മാതാവിനോടും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.ഇത് പരിഗണിക്കുന്നത് കോടതി ഇന്നത്തേയ്ക്ക് മാറ്റി.ഹോളി ഫെയ്ത് എച്ച് ടു ഒ,ഗോള്‍ഡന്‍ കായലോരം,ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാനാണ് സുപ്രം കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്നാണ് ഹോളി ഫെയ്ത്,ആല്‍ഫ എന്നിവിടങ്ങളിലെ ഏതാനും ഫ്ളാറ്റുടമകള്‍ നിര്‍മാതാക്കള്‍ക്കെതിരെ മരട്,പനങ്ങാട് പോലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് സര്‍ക്കാര്‍ ഇതു സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ മൂന്നു പേര്‍ അറസ്റ്റില്‍ ആയിരിക്കുന്നത്.