പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്നി കയറാതിരിക്കാന്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. കുരമ്പാല സ്വദേശികളായ ചന്ദ്രശേഖരന്‍ പിള്ള, ഗോപാല പിള്ള എന്നിവരാണ് മരിച്ചത്. കൃഷിയിടത്തില്‍ പന്നിശല്യം കാരണം വൈദ്യുതി ലൈന്‍ കെട്ടിയിരുന്നു. ഇരുവരും രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.