പതിമൂന്നുകാരനെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

Update: 2025-02-27 03:50 GMT
പതിമൂന്നുകാരനെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് രാജേഷ് മകനെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ ബന്ധു വീഡിയോയിൽ പകർത്തിയ ദൃശ്യങ്ങളാണ് ക്രൂരതയുടെ മുഖം പുറത്തു വരാനുള്ള കാരണം. ഈ വിഡിയോ അടക്കം ശിശുക്ഷേമ വകുപ്പ് പോലിസിൽ ഹാജരാക്കുകയും പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലിസ് രാജേഷിനെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് പോലിസ് നിഗമനം.

Tags:    

Similar News