ജില്ലയിലെ റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണം: എസ്ഡിപിഐ

Update: 2025-02-02 10:48 GMT

പത്തനംതിട്ട: ജില്ലയിലെ റബര്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം ആവശ്യപ്പെട്ടു. വേനല്‍ക്കാലമായതോടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് നേരിട്ടിരിക്കുകയാണ്. ചൂട് വര്‍ദ്ധിക്കുകയും ഇലകൊഴിച്ചില്‍ ആരംഭിക്കുകയും ചെയ്തതോടെ രണ്ടാഴ്ചയ്ക്കകം ടാപ്പിംഗ് പൂര്‍ണമായും നിലയ്ക്കും. ഈ സാഹചര്യത്തില്‍ റബറിന് പ്രതീക്ഷിച്ച വില ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കാതെ വന്നതോടെ റബര്‍ കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ദ്ധിച്ചെന്നും മുഹമ്മദ് പി സലീം പറഞ്ഞു. ജില്ലയിലെ വന്‍കിട തോട്ടങ്ങളില്‍ അടക്കം ടാപ്പിങ് നിലച്ചിരിക്കുകയാണ്. റബര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാണെങ്കിലും സ്ഥിര വരുമാനം ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് അടിയന്തര പരിഹാരം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News