ജില്ലയില്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: ഫസീല യൂസുഫ്
കൊച്ചി: ജില്ലയില്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കജനകമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി ഫസീല യൂസഫ്. കഴിഞ്ഞവര്‍ഷം മാത്രം എറണാകുളം ജില്ലയില്‍ കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് വഴി 195 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരിട്ട് പോലീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ കൂടിയാവുമ്പോള്‍ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും.
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നിരവധി നിയമസംവിധാനങ്ങളും സംസ്ഥാനത്ത് നിലവില്‍ ഉണ്ടെങ്കിലും അതെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും പലപ്പോഴും നിയമത്തിന്റെ പഴുതുകളിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടുമ്പോള്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും സാഹചര്യം ഒരുങ്ങുകയാണെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെങ്കില്‍ അന്തസ്സുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പരാജയം സംഭവിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.