ആലപ്പുഴ നഗരസഭയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു;പ്രതിരോധം ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍
കരുതല്‍ നടപടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഹോം ഐസൊലേഷന് പ്രോല്‍സാഹനം നല്‍കും. ബോധവല്‍കരണ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ നഗരസഭ പരിധിയില്‍ നിയോഗിക്കും.നഗരസഭക്ക് മാത്രമായി കൊവിഡ് സ്രവ പരിശോധനക്ക് ആവശ്യമായ മൊബൈല്‍ യൂണിറ്റ് അനുവദിക്കും
ആലപ്പുഴ : ആലപ്പുഴ നഗരസഭ പരിധിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍. ഇതിനായി കരുതല്‍ നടപടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഹോം ഐസൊലേഷന് പ്രോല്‍സാഹനം നല്‍കും. ബോധവല്‍കരണ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ നഗരസഭ പരിധിയില്‍ നിയോഗിക്കും.നഗരസഭക്ക് മാത്രമായി കൊവിഡ് സ്രവ പരിശോധനക്ക് ആവശ്യമായ മൊബൈല്‍ യൂണിറ്റ് അനുവദിക്കും.
ഹോം ഐസൊലേഷനില്‍ ഉള്ളവരെ സ്രവ പരിശോധനക്ക് വിധേയമാക്കുന്നതിനു വേണ്ട ആംബുലന്‍സുകള്‍ എന്‍ എച് എം മുഖേന എത്തിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നഗരസഭ പരിധിയിലുള്ള കൊവിഡ് രോഗികളുടെ പട്ടിക അതതു ദിവസങ്ങളില്‍ പരമാവധി വേഗത്തില്‍ ക്രോഡീകരിച്ചു ജനറല്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറും . ഈ പ്രവര്‍ത്തനങ്ങള്‍ നഗരസഭയിലെ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജനറല്‍ ഹോസ്പിറ്റലുമായി ഏകോപനത്തോടെ നടപ്പാക്കുമെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കലക്ടര്‍ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍. ആരോഗ്യ പ്രവര്‍ത്തകര്‍, നഗരസഭ പ്രതിനിധികള്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.