ഉദ്ദവ് താക്കറെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍: സേന നേതാവ് ഏകനാഥ് ഷിന്‍ഡെയും 11 എംഎല്‍എമാരും 'ഒളിവില്‍'
മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും പതിനൊന്ന് പാര്‍ട്ടി എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലേക്ക് മാറിയതായി റിപോര്‍ട്ട്. ഷിന്‍ഡെയെയും സഹഎംഎല്‍എമാരെയും ഇതുവരെയും 'കണ്ടെത്താനായില്ലെ'ന്ന് ശിവസേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ നീക്കം മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാം.
ഷിന്‍ഡെ ഇന്ന് വൈകീട്ട് വാര്‍ത്താമാധ്യമങ്ങളെ കാണുമെന്ന് മാധ്യമ റിപോര്‍ട്ടുണ്ട്.
ഷിന്‍ഡെയുടെ നീക്കം മഹാരാഷ്ട്ര ശിവസേനയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും മാത്രമല്ല, അത് കോണ്‍ഗ്രസ്, സേന, എന്‍സിപി സര്‍ക്കാരിന്റെ സ്ഥിരതയെയും ബാധിച്ചേക്കും.
താനെയില്‍നിന്നുളള പ്രമുഖ നേതാവാണ് ഷിന്‍ഡെ. ഈ മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
2014 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ നഗരവികസന പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്.
തന്നെ തഴയുന്നതായി ഷിന്‍ഡെക്ക് ഏറെനാളായി പരാതിയുണ്ട്.
അദ്ദേഹത്തിന്റെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍നിന്നുളള എംപിയാണ്.
സര്‍ക്കാര്‍ ഒരു കാരണവശാലും നിലംപതിക്കില്ലെന്ന് എന്‍സിപി നതോവ് മഹേഷ് താപ്‌സെ പറഞ്ഞു.