യുപിയില്‍ 2018ല്‍ 4322 ബലാത്സംഗങ്ങള്‍; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധന
യോഗി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണക്കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. 59,455 കേസുകളാണ് 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.
ലഖ്‌നൗ: 2018ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കുതിച്ചുയര്‍ന്ന് ഉത്തര്‍പ്രദേശിലെ കുറ്റകൃത്യ നിരക്ക്. 2018ല്‍ മാത്രം 4322 ബലാത്സംഗക്കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനമാണ് വര്‍ധന. പ്രതിദിനം 12 എന്ന കണക്കിലാണ് ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസുകള്‍ ഉണ്ടാകുന്നത്. യോഗി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണക്കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. 59,455 കേസുകളാണ് 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത 144 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നവിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടന്നത് (2736). കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണവും ഉയര്‍ന്നു(19936). സ്ത്രീധനത്തിന്റെ പേരില്‍ 2444 പേര്‍ കൊല്ലപ്പെട്ടു. 131 വയോധികരും 2018ല്‍ കൊല്ലപ്പെട്ടു. സൈബര്‍ കുറ്റകൃത്യത്തില്‍ 26 ശതമാനം വര്‍ധനവുണ്ടായി.
എന്നാല്‍, റിപ്പോര്‍ട്ടിനെതിരെ ന്യായീകരണവുമായി ഉത്തര്‍പ്രദേശ് പോലിസ് രംഗത്തെത്തി. ജനസംഖ്യ വര്‍ദ്ധിച്ചതാണ് കുറ്റകൃത്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് പോലിസിന്റെ ന്യായം. ബലാത്സംഗക്കേസുകളില്‍ ഏഴ് ശതമാനം കുറവുണ്ടായെന്നും െ്രെകംബ്യൂറോ റിപ്പോര്‍ട്ട് തെറ്റാണെന്നും ഡിജിപി ഒപി സിംഗ് വാദിച്ചു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങളുടെ എണ്ണം സ്വാഭാവികമായും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.