ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ബുധനാഴ്ച ആഗ്ര-കാണ്‍പൂര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ച് സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാര്‍ െ്രെഡവര്‍ അശു ഗുപ്ത(35), രാമുതര്‍(60), ശിവനാരായണന്‍(52), ഭാര്യ ശോഭാ റാണി പ്രജാപതി(50) എന്നിവരാണ് മരിച്ചത്. പൂനം(32), നാല് വയസ്സുള്ള മകള്‍ റാഷി, എട്ട് വയസ്സുള്ള മകന്‍ ജിതേന്ദ്ര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡല്‍ഹിയില്‍ നിന്ന് ഹമിര്‍പൂരിലേക്ക് പോവുകയായിരുന്ന കാര്‍ പില്‍ഖര്‍ ഗ്രാമത്തിന് സമീപം രാവിലെ ആറോടെയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ഏഴ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ട കാറില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ രക്ഷിക്കാന്‍ കാറിന്റെ ചില്ലുകള്‍ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു. എല്ലാവരെയും ആംബുലന്‍സിലാണ് ജില്ലാ ആശുപത്രിയിലെത്തിച്ചു. ദമ്പതികളും കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലിസ് പറഞ്ഞു. ട്രക്ക് െ്രെഡവറും കണ്ടക്ടറും വാഹനം ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെട്ടു.