കണ്ണവത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി

കണ്ണവം കള്ളുഷാപ്പിനു സമീപത്തെ ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട ടെംപോ ട്രാവലറില്‍ നിന്നാണ് ആയുധ ശേഖരം പിടികൂടിയത്.

Update: 2021-02-06 09:14 GMT
കണ്ണവത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി

കണ്ണൂര്‍: കൂത്തുപറമ്പിനു സമീപം കണ്ണവത്ത് ആര്‍എസ് എസ് കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. കണ്ണവം കള്ളുഷാപ്പിനു സമീപത്തെ ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട ടെംപോ ട്രാവലറില്‍ നിന്നാണ് ആറ് കൊടുവാളുകളും ഒരു സ്റ്റീല്‍ ബോംബും കണ്ടെടുത്തത്.

ശ്രീജിത്ത് എന്നയാളുടെ പറമ്പില്‍ ഉപേക്ഷിച്ച നിലയിലുള്ള കെഎല്ഡ 13 എ 2027 നമ്പര്‍ ടെംപോ ട്രാവലറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കൊടുവാളുകള്‍. തൊട്ടടുത്ത പറമ്പിലെ കരിങ്കല്‍ക്കെട്ടിന്റെ ഇടയിലാണ് സ്റ്റീല്‍ ബോംബ് ഉണ്ടായിരുന്നത്. ഒരു സ്റ്റീലിന്റെ ഒഴിഞ്ഞ കണ്ടെയ്‌നറും ചണ നൂലും കണ്ടെത്തിയിട്ടുണ്ട്.  രണ്ടുവര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയില്‍ നിര്‍ത്തിയിട്ട വാഹനത്തിലാണ് ആയുധ ശേഖരം. കണ്ണവം പോലിസ് കേസെടുത്ത് ചെയ്ത് അന്വേഷണം തുടങ്ങി.

    കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനത്തില്‍ കണ്ണവം സിഐ കെ സുധീറും സംഘവും ബോംബ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ തിരിച്ചലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. പോലിസും ബോംബ്, ഡോഗ് സ്‌ക്വാഡും സമീപത്തെ പൂഴിയോട് കോളനിയിലും മറ്റും പരിശോധന നടത്തി. മാസങ്ങള്‍ക്കു മുമ്പ് എസ്ഡിപി ഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷവും മേഖലയില്‍ സംഘപരിവാരം കലാപത്തിനു കോപ്പുകൂട്ടുന്നതായി ആക്ഷേപമുയര്‍ന്നതിനു പിന്നാലെയാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്.

Weapons seized from the RSS centre at Kannavam

Tags:    

Similar News